അസോസിയേഷന്‍

യുക്മ ദേശീയ കലാമേളയില്‍ മിഡ്‌ലാന്‍ഡ് റീജിയണ്‍ ചാമ്പ്യന്മാരായി; യോര്‍ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ റണ്ണറപ്പായി


യുക്മ ദേശീയ കലാമേളയില്‍ കിരീടം നിലനിര്‍ത്തി മിഡ്‌ലാന്‍ഡ് റീജിയന്‍. 178 പോയന്റുമായി മിഡ്‌ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 148 പോയിന്റുമായി യോര്‍ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ റണ്ണറപ്പായി. 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയണ്‍ സെക്കന്റ് റണ്ണറപ്പായി.

ചാമ്പ്യന്‍ അസോസിയേഷന്‍ 88 പോയന്റ് നേടികൊണ്ട് ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 72 പോയിന്റുമായി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റണ്ണറപ്പും 71 പോയന്റുമായി ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സെക്കന്റ് റണ്ണറപ്പുമായി.

ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ടോണി അലോഷ്യസ് കലാ പ്രതിഭയായി. വര്‍വ്വിക് ആന്‍ഡ് ലീവിങ്ടണ്‍ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകം നേടി.

നാട്യമയൂരം ഈസ്റ്റ് യോര്‍ക് ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോള്‍ ബര്‍മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാ കേസരി പട്ടത്തിന് അര്‍ഹയായി.

കിഡ്‌സ് വിഭാഗത്തില്‍ അമയ കൃഷ്ണ നിധീഷും സബ് ജൂനിയര്‍ വിഭാഗത്തില്‍ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീണ്‍ ശേഖറും ജൂനിയര്‍ വിഭാഗത്തില്‍ EYCOയുടെ ഇവ മരിയ കുര്യാക്കോസും സീനിയര്‍ വിഭാഗത്തില്‍ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions