ബിസിനസ്‌

കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില

യുകെ സമ്പദ് വ്യവസ്ഥ മെല്ലെ കരകയറുന്നതും പണപ്പെരുപ്പം കുറഞ്ഞുവരുന്നതും പൗണ്ടിന് നേട്ടമാകുന്നു. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍ ആണ് പൗണ്ട് 1.28 ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. പുതു വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.

കഴിഞ്ഞ വര്‍ഷത്തെ ലിസ് ട്രസിന്റെ ദുരന്തമായി മിനി ബജറ്റിന് ശേഷം 1.04 ഡോളറിലേക്ക് റെക്കോര്‍ഡ് തകര്‍ച്ച നടത്തിയ ശേഷമാണ് ഈ ശക്തമായ തിരിച്ചുവരവ്. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ സജീവമാണ്.


മാര്‍ച്ച് 6ന് ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റിലും വിപണി ഉറ്റുനോക്കുന്നുണ്ട്. പണപ്പെരുപ്പം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ തകര്‍ച്ചയിലേക്ക് നയിക്കാതെ, സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് ബ്ലൂംബര്‍ഗ് 52 ഇക്കണോമിസ്റ്റുകള്‍ക്ക് ഇടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു.


പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ കടുപ്പമാണെങ്കിലും ജിഡിപി 0.3 ശതമാനം വളരുമെന്ന് ഇവര്‍ പ്രവചിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും, കൂടാതെ ജീവിതച്ചെലവ് പ്രതിസന്ധികളും അവസാനിക്കുന്നത് ഗുണകരമാകും.


രൂപയ്‌ക്കെതിരെയും പൗണ്ട് കരുത്തുറ്റ നിലയിലാണ്. 105.98 എന്ന നിലയിലാണ് പൗണ്ട്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions