ബിസിനസ്‌

സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്

ആഗോള തലത്തില്‍ കരുതല്‍ സ്വര്‍ണ ശേഖരം വര്‍ധിച്ചു വരുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

131,795 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വര്‍ണ ശേഖരം ഉള്ളതിനാല്‍, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ ഒരുപടി മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യണ്‍ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടണ്‍ സ്വര്‍ണ ശേഖരവുമായി ജര്‍മ്മനി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പിടിച്ചെടുത്ത പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ സ്വര്‍ണ ശേഖരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റഷ്യ. പാശ്ചാത്യ രാജ്യങ്ങള്‍ ഈ കരുതല്‍ ശേഖരം പിടിച്ചെടുക്കുന്നത് നിന്ന് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന ഫണ്ടിന് ധനസഹായം നല്‍കാന്‍ ആ കരുതല്‍ ധനം ഉപയോഗിക്കാനുള്ള ആശയം മോസ്കോ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് റഷ്യയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രതിനിധി അടുത്തിടെ COP28 ഉച്ചകോടിയില്‍ പറഞ്ഞിരുന്നു. അതേസമയം ഡബ്ല്യുജിസി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്വര്‍ണശേഖരം 2,191.53 ടണ്ണാണ്. പട്ടികയില്‍ ഇന്ത്യയ്ക്ക് തൊട്ടു മുകളിലായി ജപ്പാനും താഴെയായി നെതര്‍ലാന്‍ഡ്‌സുമാണുള്ളത്. ചൈനയാണ് ആറാം സ്ഥാനത്ത്, അവരുടെ പക്കല്‍ 2,191.53 ടണ്‍ സ്വര്‍ണം കരുതലായുണ്ട്, ഇതിന്റെ മൂല്യം ഏതാണ്ട് 131,795.43 മില്യണ്‍ ഡോളര്‍ വരും. ഏഴാമത് സ്വിറ്റ്സര്‍ലന്‍ഡും, എട്ടാമത് ജപ്പാനുമാണ്. പത്താം സ്ഥാനത്താണ് നെതര്‍ലാന്‍ഡ്‌സ് ഉള്ളത്. യുകെയും സൗദിയുമൊന്നും ആദ്യ പത്തില്‍ ഇടം നേടിയില്ല.


വിവിധ കാരണങ്ങളാല്‍ രാജ്യങ്ങള്‍ സ്വര്‍ണ ശേഖരം കൈവശം വയ്ക്കുന്നു, കറന്‍സിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്ന മൂല്യത്തിന്റെ സുസ്ഥിരമായ ഒരു സ്‌റ്റോര്‍ എന്ന നിലയിലാണ് ഇതിനെ പ്രധാനമായും കാണുന്നത്. കൂടാതെ, രാഷ്ട്രങ്ങള്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി സ്വര്‍ണ ശേഖരത്തെ കാണുന്നു, മറ്റ് ആസ്‌തികളുടെ മൂല്യ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വര്‍ണഭ്രമം ലോക പ്രശസ്തമാണ്. സുരക്ഷിത നിക്ഷേപമായി ഇന്ത്യയില്‍ സ്വര്‍ണത്തിനു വലിയ ഡിമാന്‍ഡ് ആണ്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions