അസോസിയേഷന്‍

വര്‍ഗ്ഗീസ് ജോണ്‍ (സണ്ണി), ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, സൗത്ത് ഈസ്റ്റ് റീജണല്‍ കോര്‍ഡിനേറ്റര്‍




ലണ്ടന്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ട്രേഡ് യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (GB), സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജണല്‍ തലത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നു. അതിന്റെ ഭാഗമായി ലണ്ടനോട് ചേര്‍ന്ന് കിടക്കുന്ന സൗത്ത് ഈസ്റ്റ് റീജന്റെ കോര്‍ഡിനേറ്ററായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ വര്‍ഗ്ഗീസ് ജോണിനെ ചുമതലപ്പെടുത്തി.നേരത്തെ വിജി പൈലിയെ മിഡ്‌ലാന്‍ഡ്‌സിന്റ്‌കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു.

വോക്കിങ്ങില്‍ താമസിക്കുന്ന വര്‍ഗ്ഗീസ് യു കെ യില്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനും, വോക്കിങ് മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ടും, കഴിഞ്ഞ ബോറോ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോക്കിങ്ങില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും ആയിരുന്നു. ലോകത്തിലേറ്റവും വലിയ മലയാളി കൂട്ടായ്മ്മയായ യുക്മയുടെ സ്ഥാപക പ്രസിഡണ്ടുകൂടിയായ വര്‍ഗ്ഗീസ് ജോണ്‍, യുക്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓള്‍ യു കെ കലോത്സവത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു. വോക്കിങ്ങില്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ദീപാവലി ആഘോഷത്തിന്റെ മുഖ്യ സംഘാടകന്‍ കൂടിയാണ് വര്‍ഗ്ഗീസ്.

സ്‌കൂള്‍ ലീഡറായി തന്റെ നേതൃത്വപാഠവം അറിയിച്ച സണ്ണി കേരളത്തില്‍ ദീപികാ ബാലസഖ്യത്തിലൂടെ പരിശീലനം നേടി നേതൃരംഗത്തെത്തി. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. കെ എസ് യു വിലൂടെ കോളേജ് യൂണിയന്‍ ചെയര്‍മാനായും യൂണിവേഴ്‌സിറ്റി കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ ലൈഫ് കമ്മ്യുണിറ്റിയുടെ (സി എല്‍ സി) എറണാകുളം അതിരൂപതാ വൈസ് പ്രസിഡണ്ടായിരുന്നു.

സണ്ണി ജോലിചെയ്യുന്ന സെയിന്‍സ്ബറിയില്‍ അഞ്ഞൂറോളം തൊഴിലാളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ പ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തന പരിചയം ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന് മുതല്‍ക്കൂട്ടാവും. പ്രവാസി മലയാളി ഫെഡറേഷന്റെ നിലവിലെ ഗ്ലോബല്‍ സെക്രട്ടറിയായ വര്‍ഗ്ഗീസിന് ഗ്ലോബല്‍ ഓര്‍ഗനൈസറുടെ നിര്യാണത്തെ തുടര്‍ന്ന് പ്രത്യുത ഉത്തരവാദിത്വവും കൂടി ഭരമേല്പിച്ചിരിക്കുകയാണ്.

കോക്കമംഗലം സ്വേദേശിയായ സണ്ണിയുടെ ഭാര്യ ലൗലി എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ആന്‍ തെരേസ, പ്ലസ് വണ്ണിന് പഠിക്കുന്ന ജേക്കബ് ജോണ്‍ എന്നിവര്‍ മക്കളാണ്.

IWU വിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു കെ യിലുള്ള ഇന്ത്യന്‍ വര്‍ക്കേഴ്‌സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഗൈഡന്‍സും സഹായവും നല്‍കുവനാവുമെന്നു IWU എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടില്‍ INTUC യുമായി സഹകരിച്ചും യു കെ യില്‍ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേര്‍ന്നും IWU പ്രവര്‍ത്തിക്കും.

യു കെ യില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് റൂള്‍സില്‍ അവബോധം നല്‍കുക, തൊഴില്‍ മേഖലയില്‍ നേരിടുന്ന വിവേചനം അടക്കം പ്രശ്‌നങ്ങള്‍ക്കും, ഹൗസിങ് രംഗത്ത് നേരിടുന്ന ചൂഷണത്തിനും മറ്റും സൗജന്യ നിയമ സഹായവും ഗൈഡന്‍സും നല്‍കുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ലക്ഷ്യം വെക്കുന്നത്. തൊഴില്‍ഹൗസിംഗ് മേഖലകളില്‍ ആവശ്യമായ അറിവും, ആത്മവിശ്വാസവും നല്‍കുവാനും, സ്വയം പ്രതിരോധിക്കുവാനും, ആത്യന്തികമായി കൂടുതല്‍ തുല്യവും മാന്യവുമായ ജോലിസ്ഥല സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും, എല്ലാവര്‍ക്കും ന്യായവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുവാനുമാണ് IWU പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി 'ZOOM' പ്ലാറ്റ് ഫോമിലൂടെ വിദഗ്ദരായ സോളിസിറ്റേഴ്‌സിനെ ഉപയോഗിച്ച് ഇതിനകം രണ്ടു വെബ്ബിനാറുകള്‍ സംഘടിപ്പിച്ചിരുന്നു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions