ഇമിഗ്രേഷന്‍

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ യുഎന്‍

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ആശങ്ക രേഖപ്പെടുത്തി യുഎന്‍. കുടിയേറ്റ ബോട്ടുകളെ തടയാനുള്ള യുകെ ഗവണ്‍മെന്റ് നയങ്ങളില്‍ ന്നത യുഎന്‍ ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചു. കുടിയേറ്റ പ്രശ്‌നങ്ങളില്‍ വ്യാജ പ്രതികരണം നടത്തുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം തന്റെ അഞ്ചിന മുന്‍ഗണനാ വിഷയത്തില്‍ പ്രധാനമന്ത്രി സുനാക് ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കുടിയേറ്റക്കാര്‍ അനായാസ ലക്ഷ്യങ്ങളാണെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് ഫിലിപ്പിനോ ഗ്രാന്‍ഡി ബിബിസിയോട് പറഞ്ഞു. അനധികൃത കുടിയേറ്റം തടയാന്‍ ശക്തവും, നൂതനവുമായ പരിഹാരങ്ങള്‍ അനിവാര്യമാണെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, യുകെ പൊതുതെരഞ്ഞെടുപ്പും അടുത്ത് വരവെ വോട്ടര്‍മാരില്‍ നിന്നും ഭരണകര്‍ത്താക്കള്‍ ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ സമ്മര്‍ദം നേരിടുന്നുണ്ടെന്ന് ഗ്രാന്‍ഡി സമ്മതിക്കുന്നു. 'ഇത് രാഷ്ട്രീയക്കാര്‍ തന്നെയാണ് വലുതാക്കുന്നത്. ഇത് ഉപയോഗിച്ച് വോട്ട് നേടുകയാണ് ലക്ഷ്യം. ഈ പ്രശ്‌നം പരിഹരിക്കാന്‍ പണിയെടുക്കണമെന്ന് പറയുന്നതില്‍ ആകര്‍ഷണമില്ല. മറിച്ച് ഇവരെ തള്ളി പുറത്താക്കാമെന്ന് പറയുന്നതിനാണ് മുന്‍ഗണന', ഗ്രാന്‍ഡി വ്യക്തമാക്കി.

യുകെയുടെ റുവാന്‍ഡ സ്‌കീമിനെ കുറിച്ചും ഗ്രാന്‍ഡി ആശങ്ക പങ്കുവച്ചു. പാര്‍ലമെന്റ് പരിഗണിക്കുന്ന സ്‌കീം വഴി യുകെയിലെത്തുന്ന അഭയാര്‍ത്ഥികളെ റുവാന്‍ഡയിലേക്ക് അയയ്ക്കുകയും, ഇവരുടെ അപേക്ഷ അവിടെ നിന്നും പരിഗണിക്കുകയും ചെയ്യുന്നതാണ് സ്‌കീമിന്റെ സവിശേഷത.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions