ബിസിനസ്‌

പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി

ജനത്തിന് ആശ്വാസത്തിന് വക നല്‍കാവുന്ന രീതിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ എന്ന ആകാംക്ഷയിലാണ് ഏവരും. പലിശ നിരക്കുകള്‍ ഏത് വിധത്തില്‍ മുന്നോട്ട് പോകണമെന്ന സുപ്രധാന തീരുമാനത്തിനായി രാജ്യം കാതോര്‍ത്ത് ഇരിക്കുകയാണ്. പലിശ നിരക്കുകള്‍ നീണ്ട ഇടവേളയ്ക്കു ശേഷം കുറച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇന്ന് ആ ചരിത്ര തീരുമാനം പ്രഖ്യാപിക്കാം. എങ്കില്‍ അത് മോര്‍ട്ട്‌ഗേജ് വിപണിക്ക് 'പോസിറ്റീവ്' സന്ദേശം ആകും. എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ച ശേഷമാകാം പലിശ നിരക്കുകള്‍ കുറയ്ക്കുകയെന്നു ചിന്തിച്ചാല്‍ കാത്തിരിപ്പ് നീളും.


പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ തന്നെ വീണ്ടും നിലനിര്‍ത്താന്‍ ബാങ്ക് തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ഈ തീരുമാനത്തിന് ലഭിക്കുന്ന വോട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിച്ച് ഭാവി നിരക്ക് വെട്ടിക്കുറയ്ക്കലുകളുടെ സാധ്യതയാകും വിദഗ്ധര്‍ പരിശോധിക്കുക.


ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് തന്നെയാണ് വിപണിയുടെ പ്രതീക്ഷ. ലേബര്‍ വിപണി കൂടുതല്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നത് തീരുമാനത്തില്‍ സുപ്രധാന ഘടകമാണ്.


ഡിസംബറില്‍ സര്‍വ്വീസസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് വാര്‍ഷിക നിരക്ക് 6.4 ശതമാനത്തില്‍ എത്തിയിരുന്നു. നവംബറിലെ 6.3 ശതമാമത്തില്‍ നിന്നുമാണ് ചെറിയ വര്‍ദ്ധന. ഡിസംബറില്‍ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് പതിയെ കയറുകയും ചെയ്തു. എന്നിരുന്നാലും സാങ്കേതികമായി ഒരു സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിട്ടുണ്ട്.


മേയ് മാസത്തില്‍ ആദ്യത്തെ 25 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കല്‍ വരുമെന്നാണ് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. നിലവിലെ നിരക്ക് നിലനിര്‍ത്തിയാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കാതെ രക്ഷപ്പെടും.


യുകെയിലുടനീളമുള്ള മൊത്ത മോര്‍ട്ട്‌ഗേജ് വായ്പയില്‍ 28 ശതമാനമാണ് കഴിഞ്ഞ വര്‍ഷം കുറഞ്ഞത്. 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ നിലനിര്‍ത്താനാണ് ബാങ്കിന്റെ മോണിറ്ററി പോളിസി അംഗങ്ങള്‍ ഏതാനും തവണകളായി തീരുമാനിച്ചത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഏറെ വൈകിപ്പോയെന്ന് വിമര്‍ശനം കേട്ടിരുന്നു. 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകളാണ് യുകെ നേരിടുന്നത്. ജി7 ധനിക രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലാണ്. പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമായതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനും, നികുതി വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനുമുള്ള മുറവിളി തുടങ്ങിയിരുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions