രാജ്യം തെരഞ്ഞടുപ്പിനോട് അടുക്കുമ്പോള്‍ ഭരണകക്ഷിയായ ടോറി പാര്‍ട്ടിയ്ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ടോറികളെ പുറത്താക്കി ലേബര്‍ പാര്‍ട്ടിയെ ഭരണത്തിലെത്തിക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത് . എന്നാല്‍ അവസാന നിമിഷം മാജിക്ക് കാണിച്ച് ടോറികളെ പോരാടാന്‍ കഴിയുന്ന നിലയിലേക്ക് എത്തിക്കാമെന്ന് പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. ഈ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് രാജ്യം സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കടന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കിയത്.
ഇതോടെ നികുതികള്‍ കുറച്ച് രാജ്യത്തെ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിക്കണമെന്ന് ടോറി എംപിമാര്‍ മുറവിളി തുടങ്ങി. അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ വലിയ തോതിലുള്ള ഇളവുകള്‍ കൈമാറാനാണ് എംപിമാരുടെ സമ്മര്‍ദം. എന്നാല്‍ ഇളവുകള്‍ അനുവദിക്കാനുള്ള ഇടം പകുതിയായി കുറഞ്ഞെന്ന സാമ്പത്തിക നിരീക്ഷകരുടെ റിപ്പോര്‍ട്ട് നം.10-നും, ട്രഷറിക്കും കനത്ത ആഘാതമാണ്.
നാഷണല്‍ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ഇന്‍കംടാക്‌സ് വെട്ടിച്ചുരുക്കാനാണ് ഇവര്‍ ആലോചിക്കുന്നത്. കുറഞ്ഞ പലിശ നിരക്കുകളും, നികുതി കുറയ്ക്കലും നല്‍കി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കണമെന്ന് വ്യക്തമായതായി മുന്‍ ബിസിനസ്സ് സെക്രട്ടറി ജേക്കബ് റീസ് മോഗ് ചൂണ്ടിക്കാണിച്ചു.
തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് യുകെ സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറിയത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 0.3% കുറഞ്ഞു. മുന്‍ പാദത്തില്‍ ഇത് 0.1% താഴ്ന്നിരുന്നു. എന്നിരുന്നാലും ടണലിന്റെ അവസാനം വെളിച്ചമുണ്ടെന്ന് ഹണ്ട് പറയുന്നു. ഉത്തരവാദിത്തോടെ നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണപ്പെരുപ്പം കൂട്ടാന്‍ കാരണമാകുന്ന ഒന്നും ചെയ്യില്ല. ഇപ്പോള്‍ പണപ്പെരുപ്പം കുറയ്ക്കുന്നതില്‍ ചില വിജയങ്ങള്‍ നേടിവരികയാണ്, ഹണ്ട് പറയുന്നു. സമ്പദ് വ്യവസ്ഥ വളര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ തകര്‍ന്നതായി ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വിമര്‍ശിച്ചു.