തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 47,000 കടന്നു. ഇന്ന് ഒരു പവന് 560 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47560 രൂപയാണ് . അന്താരാഷ്ട്ര സ്വര്‍ണവില 2115 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.
പവന് 680 രൂപയാണ് ശനിയാഴ്ച മാത്രം ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില 47,000 ത്തിലേക്കെത്തി അഞ്ച് ദിവസംകൊണ്ട് 1480 രൂപ കൂടി. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്. എന്നാല്‍ സ്വര്‍ണ നിക്ഷേപമായി സൂക്ഷിക്കുന്നവര്‍ക്കു മൂല്യം ഉയരുന്നത് നേട്ടമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 70 രൂപ ഉയര്‍ന്നു. വിപണി വില 5945 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4935 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.