അസോസിയേഷന്‍

സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്

സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിന് ഏപ്രില്‍ ഏഴിന് ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

ഈസ്റ്ററും വിഷുവും ഈദുള്‍ ഫിത്തറും നല്‍കുന്ന സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' അടക്കം ആകര്‍ഷകങ്ങളായ വിശേഷാല്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിധ്യങ്ങളായ കലാ പരിപാടികള്‍, സ്‌കിറ്റുകള്‍, 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

പ്രോഗ്രാമിന്റെ മുഖ്യാതിഥിയും സ്റ്റീവനേജ് മേയറുമായ മൈലാ ആര്‍സിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് സന്ദേശം നല്‍കുന്നതുമാണ്. ഏപ്രില്‍ ഏഴിന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ 'സ്റ്റാര്‍ട്ടര്‍ മീല്‍' വിതരണം ചെയ്യും. തുടര്‍ന്ന് ഈസ്റ്റര്‍-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്‌ക്കാരിക വേദിക്ക് ആരംഭം കുറിക്കും.

മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും ഗാനമേളയും ഡിജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ലാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Sajeev-07877902457

Praveen-07493859312

Wilsy- 07450921739

Sahana- 07774114938

സ്ഥലത്തിന്റെ വിലാസം

Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions