ടോറി ഗവണ്‍മെന്റിന് ആശ്വാസവാര്‍ത്തയുമായി ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി. ഫെബ്രുവരിയില്‍ 0.1% വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. 2023-ലെ മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച മുരടിച്ചതോടെയാണ് യുകെ സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണത്
ഇത് ടോറി ഗവണ്‍മെന്റിനെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഈ ഘട്ടത്തിലാണ് ഫെബ്രുവരി മാസത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചെറിയ തോതില്‍ വളര്‍ച്ച പ്രകടമാക്കിയത്.
റീട്ടെയിലര്‍മാര്‍ക്ക് തുടക്കം മോശമായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുന്നതിന്റെ സൂചനകളാണ് ഫെബ്രുവരി നല്‍കുന്നത്. ഫെബ്രുവരിയില്‍ ജിഡിപി 0.1% വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിന് അനുകൂലമായാണ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്.
നിര്‍മ്മാണ മേഖലയിലാണ് പ്രകടമായ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് ഒഎന്‍എസ് ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ലിസ് മക്കിയോണ്‍ പറഞ്ഞു. കാര്‍ മേഖലയിലാണ് ഇത് പ്രകടമായത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ചരക്ക് കടത്ത്, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകള്‍ക്കും ശക്തമായ മാസങ്ങളായിരുന്നു, അദ്ദേഹം വ്യക്തമാക്കി.
2023-ലെ മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച മുരടിച്ചതോടെയാണ് യുകെ സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണത്. ഇതില്‍ നിന്നും തിരിച്ചുവരാന്‍ മാര്‍ച്ച് മാസത്തില്‍ കൂടി വളര്‍ച്ച രേഖപ്പെടുത്തേണ്ടതുണ്ട്.