ബിസിനസ്‌

ആറാം തവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പണപെരുപ്പ നിരക്ക് കുറഞ്ഞു വന്നിട്ടും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതോടെ ആശങ്ക മോര്‍ട് ഗേജ് വിപണിയില്‍ ആശങ്ക ശക്തമായി. വായ്പാദാതാക്കള്‍ പലിശ നിരക്ക് ഉയര്‍ത്തിവരുകയാണ്. തുടര്‍ച്ചയായ ആറാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തത്.

എന്നാല്‍ പണപെരുപ്പ നിരക്ക് ശരിയായ ദിശയില്‍ കുറയുന്നതിനാല്‍ ജൂണ്‍ മാസത്തില്‍ പലിശ നിരക്കുകള്‍ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കി. ജൂണ്‍ മാസത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത വലിയ അനുഗ്രഹമമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കാരണം കൂടുതല്‍ ആളുകള്‍ വായ്പയെടുക്കാനുള്ള സാധ്യത ഭവന വിപണി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉണര്‍വിന് കാരണമാകും.

വൈകാതെ തന്നെ പണപ്പെരുപ്പ നിരക്ക് പ്രാഥമിക ലക്ഷ്യമായ 2 % എത്തുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ അത് 1.6 ശതമാനമായി കുറയുമെന്നുമാണ് പൊതുവെ വിലയിരുത്തുന്നത്. ഇതോടെ ഭാവിയില്‍ പലിശ നിരക്കുകള്‍ കൂടുതല്‍ കുറയുന്നതിന് വഴിയൊരുക്കും. യുകെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് വിമുക്തമായതായാണ് ബാങ്കിന്റെ വിലയിരുത്തല്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ 0.4 ശതമാനം വളര്‍ച്ച പ്രാപിച്ചതായാണ് അനുമാനിക്കുന്നത്. എന്നിരുന്നാലും യഥാര്‍ത്ഥ കണക്കുകള്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഉടനെ പ്രസിദ്ധീകരിക്കും.

ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പലിശ നിരക്കുകള്‍ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ അംഗങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് അംഗങ്ങള്‍ പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ജൂണില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി സൂചിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജൂണില്‍ പലിശ നിരക്കുകള്‍ വെട്ടി കുറയ്ക്കുന്നത് പ്രധാനമന്ത്രി റിഷി സുനാകിനും ഭരണപക്ഷത്തിനും അനുകൂലമായ ഘടകമാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പത്തിലും പലിശ നിരക്കുകളിലും ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലാണ്.

ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് മൂലം പലരും വീട് വാങ്ങാനുള്ള തീരുമാനങ്ങള്‍ അല്‍പ്പം നീട്ടിവെയ്ക്കുന്നുണ്ട്. രാജ്യത്തെ ശരാശരി വീട് വിലകളും ഉയര്‍ന്ന നിലയിലാണ്. കടമെടുപ്പ് ചെലവ്, രാഷ്ട്രീയ അനിശ്ചിതത്വം എന്നിങ്ങനെ ബാഹ്യമായ വിഷയങ്ങള്‍ മൂലം ഹൗസിംഗ് വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions