തിരഞ്ഞെടുപ്പ് അടുത്തുവരവേ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് രണ്ട് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ മുന്നേറ്റം. സമ്പദ് വ്യവസ്ഥ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചത് പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഗവണ്‍മെന്റിനും, കുടുംബങ്ങള്‍ക്കും ആശ്വാസമാണ്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതിന് ശേഷം ആദ്യ പാദത്തില്‍ 0.6% വളര്‍ച്ചയുമായാണ് തിരിച്ചുവരവ്. 2021ന് ശേഷം ആദ്യമായാണ് ഈ വേഗത്തിലുള്ള വളര്‍ച്ച.
വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നിവരെ മറികടക്കാനും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ബ്രക്‌സിറ്റ് മുതല്‍ ജി7 രാജ്യങ്ങളില്‍ മൂന്നാമത്തെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന രാജ്യമാണ് യുകെ. യുഎസും, കാനഡയും മാത്രമാണ് മുന്നില്‍. യൂറോപ്യന്‍ എതിരാളികളായ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവര്‍ പിന്നിലാണ്.
സമ്പദ് വ്യവസ്ഥയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായിസുനാക് നേരത്തെ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഈ വാര്‍ത്ത ആശ്വാസമായി മാറുന്നത്. അടുത്ത മാസത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതകളും തെളിയുന്നുണ്ട്.
അത് സംഭവിച്ചാല്‍ മോര്‍ട്ട്‌ഗേജ് ചെലവുകളും താഴും. പണപ്പെരുപ്പം കുതിച്ചുയര്‍ന്ന് 11 ശതമാനത്തില്‍ എത്തിയ ശേഷം ഇപ്പോള്‍ 2 ശതമാനത്തിന് അടുത്തേക്ക് താഴ്ന്ന് വരുന്നുണ്ട്. ഇത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരവും കുറയ്ക്കും.