യുകെയില്‍ കുതിച്ചുയര്‍ന്ന പലിശ നിരക്കുകള്‍ ഒടുവില്‍ കുറയാനുള്ള വഴിയൊരുങ്ങി. പണപ്പെരുപ്പം മെല്ലെയാണെങ്കിലും താഴ്ന്ന് വരുന്നുണ്ട്. ഈ ഘട്ടത്തിലാണ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യത തെളിയുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ ബെന്‍ ബ്രോഡ്‌ബെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
സമ്മറില്‍ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് ഡെപ്യൂട്ടി ഗവര്‍ണറുടെ അഭിപ്രായം. പണപ്പെരുപ്പ നിരക്കുകള്‍ നാളെ പുറത്തുവരാന്‍ ഇരിക്കവെയാണ് ഈ പ്രതികരണം. പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തില്‍ മാത്രമാണ് പലിശ കുറയുകയെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.
മുന്‍പ് പണപ്പെരുപ്പ പ്രതിസന്ധികള്‍ ഉടലെടുത്തപ്പോള്‍ നിരക്ക് നിശ്ചയിച്ച രാഷ്ട്രീയക്കാരാണ് ഇപ്പോഴും നേതൃത്വത്തിലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നുവെന്നാണ് ബ്രോഡ്‌ബെന്റ് വാദിക്കുന്നത്. ഒരു ദശകമായി ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ച ശേഷം പടിയിറങ്ങാന്‍ ഒരുങ്ങവെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ഈ സമയത്താണ് പണപ്പെരുപ്പം 11.1 ശതമാനം വരെ കുതിച്ചുയര്‍ന്നത്. നാല് ദശകത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കില്‍ എത്തിയെന്ന് മാത്രമല്ല, ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തില്‍ നിന്നും ഏറെ അകത്ത് പോകുകയും ചെയ്തു. ഇതിന്റെ ഫലമായാണ് പലിശ നിരക്കുകള്‍ 5.25 ശതമാനം വരെ ഉയര്‍ന്നത്. നിലവില്‍ പണപ്പെരുപ്പം താഴുകയാണ്, ഒപ്പം ഏപ്രില്‍ മാസത്തില്‍ ഇത് 2.1 ശതമാനം വരെ കുറഞ്ഞിരിക്കുമെന്ന കണക്കുകളാണ് പ്രതീക്ഷിക്കുന്നത്.