അസോസിയേഷന്‍

ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും ആവേശകരമായ പ്രതികരണം

ലണ്ടനില്‍ വെച്ച് ജൂലൈ 13ന് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോയ്ക്കും ഓള്‍ യുകെ ഇന്ത്യന്‍(ഗ്രേറ്റ് ബ്രിട്ടണ്‍) സൗന്ദര്യ മത്സരത്തിനും രജിസ്‌ട്രേഷന്‍ ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ് മത്സരങ്ങള്‍. മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് പങ്കെടുക്കുന്നതിന് വേണ്ടി ലഭിക്കുന്നത്.

ജൂണ്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം പക്ഷെ വേണ്ടത്ര എന്‍ട്രികള്‍ ലഭിച്ചാല്‍ അതിനു മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്‌തേക്കാം. ഇനിയും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക.ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൗന്ദര്യ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്.

സൗന്ദര്യ മത്സരത്തെക്കുറിച്ചു കൂടുതല്‍ അവബോധവും അറിവും ലഭിക്കാനും, സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കേണ്ട ആവശ്യകത, എങ്ങനെ മത്സരത്തിന് പരിശീലനം നേടണം, മത്സര രീതികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗ്രൂമിങ് സെഷന്‍, മെയ് 27 തിങ്കളാഴ്ച്ച വൈകിട്ട് 8 മണിക്ക് (zoom session) നടത്തപ്പെടുന്നതാണ്.

അമേരിക്കയില്‍ നിന്നുള്ള എന്റെര്‍റ്റൈന്‍മെന്റ് ഡയറക്ടറും മോഡലുമായ പൂജാ തിവാരി ആയിരിക്കും ഗ്രൂമിങ് സെഷന്‍ നയിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി ബന്ധപ്പെടുക.


'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' ഗ്രൂപ്പ് ഇനങ്ങളില്‍ (ബോളിവുഡ്, സെമി ക്ലാസിക്കല്‍, MIME മറ്റു ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍) പെര്‍ഫോം ചെയ്യുന്നവര്‍ക്ക് ഏതാനും അവസരങ്ങള്‍ കൂടെയുണ്ട്, ഈ വിഭാഗത്തില്‍ മത്സരങ്ങള്‍ ഇല്ല. താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.

കലാഭവന്‍ മ്യൂസിക് ബാന്‍ഡില്‍ ഓര്‍ക്കസ്‌ട്രേഷന്‍ / ടെക്‌നിക്കല്‍ മേഖലകളില്‍ താല്പര്യമുള്ളവരും ദയവായി ബന്ധപ്പെടുക

കലാഭവന്‍ ലണ്ടന്‍ ടീം

07841613973

kalabhavanlondon@gmail.com

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions