ബിസിനസ്‌

പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ; യുകെയില്‍ വീട് വില്‍പ്പന തകൃതി

പണപ്പെരുപ്പം കുറയുകയും രാജ്യ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍, പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ അടുത്ത മാസം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ യുകെയില്‍ വീട് വില്‍പ്പന തകൃതി.കഴിഞ്ഞ മാസം മാത്രം വില്‍പ്പന ഉറപ്പിച്ച വീടുകളുടെ എണ്ണത്തില്‍ 15% വര്‍ദ്ധനയുണ്ടായി എന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് വ്യക്തമാക്കി.

വില്‍പ്പനയ്ക്കായി വിപണിയിലെത്തുന്ന ശരാശരി പ്രോപ്പര്‍ട്ടി വില 0.4% ഏകദേശം 1617 പൗണ്ട് താഴ്ന്ന്, 373,493 പൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. സൗത്ത് ഈസ്റ്റില്‍ വിലയില്‍ 2% കുറവും നേരിട്ടു. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് ഈ ഘട്ടത്തില്‍ വില്‍പ്പന 15% ഉയര്‍ന്നത് മികച്ച വിഷയമായാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് യുകെ വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു. നിലവിലെ 5.25 ശതമാനം പലിശയില്‍ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഭവനഉടമകളെന്ന് റൈറ്റ്മൂവ് ഡയറക്ടര്‍ ടിം ബാന്നിസ്റ്റര്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പും, യൂറോ 2024 ടൂര്‍ണമെന്റും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇക്കാലയളവില്‍ അരങ്ങേറിയെങ്കിലും വീട് വാങ്ങാന്‍ നടക്കുന്നവര്‍ ഇതിലൊന്നും വീണില്ലെന്ന് ബ്രിട്ടന്റെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അതിനാല്‍ സാധാരണ ഈ മാസങ്ങളില്‍ നടക്കുന്ന വില്‍പ്പനയേക്കാള്‍ മുകളില്‍ വില്‍പ്പന അരങ്ങേറി.

പണപ്പെരുപ്പം കുറഞ്ഞതും വളര്‍ച്ചാ നിരക്കിലെ മുന്നേറ്റവും കൂടി പരിഗണിക്കുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റില്‍ ചേരുന്ന അടുത്ത മോണിറ്ററി പോളിസി കമ്മിറ്റിയില്‍ പലിശ കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ഇനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അവലോകന യോഗം ഓഗസ്റ്റ് 1- നാണ് നടക്കുന്നത് . നിലവില്‍ 5.25 ശതമാനത്തിലാണ് പലിശ നിരക്ക് തുടരുന്നത്. യുകെയില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് രണ്ടു ശതമാനത്തില്‍ എത്തുന്നത്.

പണപ്പെരുപ്പ നിരക്ക് സ്ഥിരമായി രണ്ടശതമാനത്തിനടുത്ത് നിലനില്‍ക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കില്‍ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ പരിധിയും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ മോര്‍ട് ഗേജിലും മറ്റു വായ്പകളിലും പലിശ കൂടുതല്‍ നല്‍കേണ്ട സ്ഥിതിയിലായി ജനങ്ങള്‍.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions