ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴ്ത്തിയത് ഈ മാസമാണ്. 16 വര്‍ഷത്തിനുശേഷമായിരുന്നു കുറയ്ക്കല്‍. ഇത് മോര്‍ട്ട്‌ഗേജുകാര്‍ക്കും, മറ്റ് കടങ്ങള്‍ എടുത്തവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ പലിശ കുറയ്ക്കലുകള്‍ ഉടനെ പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
ഇത് സത്യമാണെന്ന് തെളിയിച്ച് കൊണ്ട് പണപ്പെരുപ്പ നിരക്കുകള്‍ വീണ്ടും ഉയരുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് പണപ്പെരുപ്പം ഉയരുകയും, കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലെന്ന പ്രതീക്ഷ അസ്ഥാനത്തായി മാറുകയും ചെയ്യുമെന്ന് വ്യക്തമാകുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നതാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 14 തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്കുകള്‍ 2022 ഒക്ടോബറില്‍ 11 ശതമാനം വരെ എത്തിയിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ഇന്ധന, ഭക്ഷ്യ വിലകള്‍ കുതിക്കാന്‍ ഇടയാക്കിയതോടെയായിരുന്നു ഇത്.
എന്നാല്‍ ബുധനാഴ്ച ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരുമ്പോള്‍ ചെറിയ തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. എനര്‍ജി നിരക്ക് കണക്കുകൂട്ടുന്നതിലെ വ്യത്യാസമാണ് ഇതിലേക്ക് നയിക്കുക. ഇതോടെ കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലിന് സാധ്യത അസ്തമിക്കുകയും ചെയ്യും.