അസോസിയേഷന്‍

ബിഎംഎക്കു നവ നേതൃത്വം; ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 21 ന്

ബോള്‍ട്ടന്‍: യു കെയിലെ പ്രബല മലയാളി സംഘടനകളിലൊന്നായ 'ബോള്‍ട്ടന്‍ മലയാളി അസോസിയേഷ'ന്റെ (ബിഎംഎ) ഭരണസമിതിക്ക് നവ നേതൃത്വം. നേരത്തെ, അസോസിയേഷന്റെ മുന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടിയ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ബേബി ലൂക്കോസ് (പ്രസിഡന്റ്)

അനില്‍ നായര്‍ (സെക്രട്ടറി)

ജെയ്സണ്‍ കുര്യന്‍ (ട്രഷറര്‍)

സോജിമോള്‍ തേവാരില്‍ (വൈസ് - പ്രസിഡന്റ്)

സൂസന്‍ ജോസ് (ജോയിന്റ് - സെക്രട്ടറി)

കുര്യന്‍ ജോര്‍ജ്, ജെയ്സണ്‍ ജോസഫ്, ഷാരോണ്‍ ജോസഫ് (യുക്മ പ്രതിനിധികള്‍)

റോമി കുര്യാക്കോസ് (പബ്ലിക് റിലേഷന്‍ ഓഫീസര്‍)

മാത്യു കുര്യന്‍ (സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍)

അനിയന്‍കുഞ്ഞ് സഖറിയ, അബി അജയ് (എക്‌സ് - ഓഫീഷ്യോ അംഗങ്ങള്‍)

ഫിലിപ്പ് കൊച്ചിട്ടി, മോളി ജോണി, ബിനു ജേക്കബ്, ആന്റണി ചാക്കോ, മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 21 (ശനിയാഴ്ച) ബോള്‍ട്ടനിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബില്‍ വെച്ച് സംഘടിപ്പിക്കും. പരിപാടി സംബന്ധിച്ച മറ്റു വിശദാശങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ഏവരും അന്നേ ദിവസത്തെ തിരക്കുകളൊക്കെ ക്രമീകരിച്ചു കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions