അസോസിയേഷന്‍

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍; മുഖ്യാതിഥി എമിറെറ്റസ് ടോം ആദിത്യ

മലയാളി ഉള്ളിടം മാവേലിനാടാക്കി മാറ്റിക്കൊണ്ട് ഓണാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം നാളെ(ശനിയാഴ്ച) ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍ സംഘടിപ്പിക്കുന്നു. പരിപാടികള്‍ പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മേയര്‍ എമിറെറ്റസ് ടോം ആദിത്യ പരിപാടിയില്‍ മുഖ്യാതിഥിയാകും.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. 14ന് രാവിലെ 9 മണിക്ക് അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക. മനോഹരമായ പൂക്കളം ഒരുക്കുന്നതിന് പുറമെ വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും അരങ്ങേറും.

വൈകുന്നേരം 9 വരെ നീളുന്ന ഓണാഘോഷപരിപാടികളില്‍ വൈവിധ്യാത്മകമായ പരിപാടികളാണ് ഒരുക്കുന്നത്. 10.30ന് രുചികരമായ ഓണസദ്യയും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനിലെയും, യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും അണിനിരക്കുന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

മെഗാ തിരുവാതിരകളി, ക്യൂട്ട് ക്യൂന്‍ കോണ്ടസ്റ്റ്, ക്യൂട്ട് മാവേലി കോണ്ടസ്റ്റ്, ശിങ്കാരിമേളം, ചെണ്ടമേളം ഫ്യൂഷന്‍, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സ്, വയലിന്‍, ഡിജെ, സിനിമാറ്റിക്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിങ്ങനെ കലാപരിപാടികളുടെ പരമ്പര തന്നെ വേദിയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

വേദി: ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി, തീയതി: സെപ്റ്റംബര്‍ 14
Report By Noychen Augustine

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions