യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക്



ജിപിമാരെ കാണാന്‍ കഴിയാതെ രോഗങ്ങളെ അവഗണിച്ച് ജീവിക്കേണ്ട അവസ്ഥയില്‍ ആളുകള്‍. കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല.

നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ നിര്‍ണ്ണയം വൈകിക്കും. മാത്രമല്ല രോഗി ഈ സമയം കടന്നുപോകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടും വളരെയാണ്. ജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വരും കാലം ജനം കൂടുതല്‍ ബുദ്ധിമുട്ടിലാകും.


ലക്ഷക്കണക്കിന് പേര്‍ വേദന സഹിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. ജിപി അപ്പോയ്ന്റ്‌മെന്റ് കിട്ടിയാലും നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions