യു.കെ.വാര്‍ത്തകള്‍

2025 യുകെ പ്രോപ്പര്‍ട്ടി വിപണി വാങ്ങലുകാരുടേതാകും! വിലപേശാന്‍ ശക്തി കൂടുമെന്ന് വിദഗ്ധര്‍

2025 ബ്രിട്ടന്റെ ഭവനവിപണിയെ വാങ്ങലുകാര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്ന് പ്രവചനങ്ങള്‍. വിപണി ജാഗ്രതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശേഷി കൈവരുന്നത്. എന്നാല്‍ 2025-ല്‍ കാര്യങ്ങള്‍ കൂടുതല്‍ ശുഭകരമാകുന്നതിന് പലവിധ തിരിച്ചടികളും നേരിടുന്നുണ്ട്.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുവദിച്ചിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആശ്വാസം സ്പ്രിംഗ് സീസണില്‍ അവസാനിക്കും. കൂടാതെ ഉയര്‍ന്ന പലിശ നിരക്കുകളും, നികുതികളും വിപണിയില്‍ സമ്മര്‍ദം ചെലുത്തുന്നു.

ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഹൗസിംഗ് വിപണിയിലെന്ന് പ്രോപ്പര്‍ട്ടി കമ്പനിയായ ഹാംപ്ടണ്‍സിലെ റിസേര്‍ച്ച് ഹെഡ് അനേയ്ഷ ബെവെറിഡ്ജ് പറയുന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് മാറ്റത്തിനുള്ള പ്രധാന ഉത്തേജനം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇത് താഴുന്നുണ്ട്. അതേസമയം 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഭവനവില ഉയരുകയാണ് ചെയ്തത്. ഭാവിയിലെ പലിശ നിരക്ക് നീക്കങ്ങളില്‍ വ്യക്തത വരാത്തതിനാല്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്, അവര്‍ വിശദീകരിച്ചു.

2025-ല്‍ ഭവനവില 3% ഉയരുമെന്നാണ് ഹാംപ്ടണ്‍സ് പ്രവചനം. 2026-ല്‍ 3.5 ശതമാനവും, 2027-ല്‍ 2.5 ശതമാനവും നിരക്ക് ഉയരും. ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ഭവനങ്ങളുടെ എണ്ണമേറിയതായി റൈറ്റ്മൂവ് റിപ്പോര്‍ട്ട് പറയുന്നു.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions