യു.കെ.വാര്‍ത്തകള്‍

പുതുവത്സര ദിനത്തില്‍ വേദനയായി യുകെയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ വിയോഗം

പുതുവത്സര ദിനത്തില്‍ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ഥിനിയുടെ മരണവാര്‍ത്ത. യുകെയില്‍ പഠനത്തിനായി എത്തിയ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. പുതുവത്സര ദിനത്തില്‍ വെളുപ്പിന് ഒരുമണിക്കു മരണമടഞ്ഞത്. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി താമസിച്ചിരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കല്‍ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.

പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ എം എസ് സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാന്‍മോര്‍ സ്കൂളില്‍ ടീച്ചര്‍ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു.

ഷാജി വര്‍ഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കള്‍. ഇവര്‍ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സഹോദരന്‍: ആല്‍ബി. മൃതദേഹം ബാര്‍നെറ്റ് റോയല്‍ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ നാട്ടില്‍ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions