യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ പ്രതിരോധത്തില്‍ മുന്നിലെത്തി എന്‍എച്ച്എസ്; ട്യൂമറുകളെ തിരിച്ചറിയുന്നതിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

കാന്‍സറിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം രോഗം നേരത്തെ തിരിച്ചറിയുകയെന്നതാണ്. ഇത് പലപ്പോഴും സാധിക്കാതെ പോകുന്നതാണ് രോഗികളുടെ ജീവനെടുക്കുന്നത്. എന്നാല്‍ കാന്‍സറിന് എതിരായ പോരാട്ടത്തില്‍ എന്‍എച്ച്എസ് സുപ്രധാന മുന്നേറ്റം നടത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചികിത്സിക്കാന്‍ സാധിക്കുന്ന ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്ന കാന്‍സറുകളുടെ എണ്ണത്തിലാണ് റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണമായി കാണുന്ന 13 ട്യൂമറുകളില്‍ പത്തില്‍ ആറ് കേസുകളും സ്റ്റേജ് 1, 2 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഹെല്‍ത്ത് സര്‍വ്വീസ് വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ രോഗം കണ്ടെത്തിയാല്‍ അത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും. കൂടാതെ ഈ ട്യൂമറുകള്‍ ഒഴിവാക്കാനും കഴിയും. ഇംഗ്ലണ്ടില്‍ 2023 സെപ്റ്റംബറിനും, 2024 ആഗസ്റ്റിനും ഇടയിലായി കണ്ടെത്തിയ 206,000 കാന്‍സറുകളില്‍ ഏകദേശം 121,000 കേസുകളും നേരത്തെ കണ്ടെത്തിയവയാണ്. പാന്‍ഡമിക്കിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം മൂന്നു ശതമാനം കൂടുതലാണ് ഈ കണക്കുകള്‍.

ഒരു വര്‍ഷം മുന്‍പത്തെ 58 ശതമാനത്തില്‍ നിന്നും 59 ശതമാനത്തിലേക്കാണ് വര്‍ധന. ബ്ലാഡര്‍, ബ്രസ്റ്റ്, കിഡ്‌നി, ലംഗ്, ത്രോട്ട്, ഒവേറിയന്‍, പാന്‍ക്രിയാട്ടിക്, പ്രോസ്‌റ്റേറ്റ്, കുടല്‍, യൂട്ടറസ് കാന്‍സറുകളും, ലിംഫോമ, മെലനോമ എന്നിവയും ഇതില്‍ പെടും.

പൊതു ബോധവല്‍ക്കരണ കാമ്പെയ്‌നുകളും പുതിയ സ്ക്രീനിംഗ് രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് കാന്‍സര്‍ നിര്‍ണ്ണയത്തില്‍ ഈ പുരോഗതി കൈവരിക്കാനുള്ള കാരണമെന്നു എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ രോഗനിര്‍ണ്ണയം നടത്തിയവരില്‍ വേഗത്തില്‍ ചികിത്സ എത്തിക്കുന്ന കാര്യത്തില്‍ എന്‍എച്ച്എസ് കഷ്ടപ്പെടുകയാണ്.

രോഗനിര്‍ണ്ണയം നടത്തിയവരില്‍ മൂന്നില്‍ ഒരാള്‍ക്ക് അടിയന്തിര ചികിത്സ ലഭിക്കുന്നതിന് 62 ദിവസത്തില്‍ കൂടുതല്‍ ആണ് ഇപ്പോള്‍ കാത്തിരിക്കേണ്ടി വരുന്നത്. ശ്വാസകോശം, കരള്‍ കാന്‍സര്‍ രോഗങ്ങള്‍ കണ്ടെത്താനായി മൊബൈല്‍ സ്ക്രീനിങ് പ്രോഗ്രാമുകള്‍ പോലുള്ള സംരംഭങ്ങള്‍ നടപ്പിലാക്കിയത് വലിയ മാറ്റമുണ്ടാക്കിയതായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ദേശീയ കാന്‍സര്‍ ഡയറക്ടര്‍ ഡാം കാലി പാമര്‍ പറഞ്ഞു.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions