യു.കെ.വാര്‍ത്തകള്‍

പുതിയ പരിസ്ഥിതി നയങ്ങള്‍: 2025ല്‍ പെട്രോള്‍- ഡീസല്‍ വില ഉയരും

ലണ്ടന്‍: പുതിയ പരിസ്ഥിതി നയങ്ങള്‍ 2025ല്‍ നടപ്പില്‍ വരുന്നതോടെ രാജ്യത്തു പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. പുനരുപയോഗം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി ചെയ്ത ചില ക്രമീകരണങ്ങള്‍ പെട്രോളും ഡീസലും ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ധനവ് ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ധനവ് പമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ഉറപ്പാണ്.

2024 ഡിസംബറില്‍ തന്നെ ഇന്ധന വിലയില്‍ വര്‍ധനവ് ആരംഭിച്ചിരുന്നു. ഡിസംബര്‍ ആരംഭത്തില്‍ അണ്‍ലെഡഡ് പെട്രോള്‍ ലിറ്ററിന് 135.6 പെന്‍സ് ഉണ്ടായിരുന്നത് മാസം അവസാനമായപ്പോഴേക്കും 136.4 പെന്‍സ് ആയിരുന്നു. ഡീസല്‍ വിലയും ലിറ്ററിന് 141.6 പെന്‍സില്‍ നിന്നും കൂടി 142.7 പെന്‍സില്‍ എത്തിയിരുന്നു. 2024ല്‍ ഇന്ധനവിലയുടെ കാര്യത്തില്‍ പൊതുവെ ദൃശ്യമായ പ്രവണതയില്‍ നിന്നും വിഭിന്നമായിരുന്നു ഇത്. പൊതുവില്‍ നോക്കിയാല്‍ 2024 ല്‍ ഇന്ധന വിലയില്‍ കുറവ് ഉണ്ടാവുകയായിരുന്നു.

2025 ജനുവരി ഒന്നു മുതല്‍ അണ്‍ലെഡഡ് പെട്രോളിലും (ഇ 10), ഡീസലിലും (ബി 7) റിന്യൂവബിള്‍ ഇന്ധനത്തിന്റെ അനുപാതം വര്‍ധിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഇന്ധനത്തിന്റെ ഘടനയില്‍ വ്യത്യാസം വരുത്തുകയില്ലെങ്കിലും, റീട്ടെയ്ലുകാര്‍ക്ക് ഇന്ധനം ലഭിക്കുന്ന ഹോള്‍സെയില്‍ വിലയില്‍ യഥാക്രമം 0.30 പെന്‍സിന്റെയും 0.40 പെന്‍സിന്റെയും വര്‍ധനവുണ്ടാക്കും എന്ന് ജി ബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, 60 ലിറ്റര്‍ ടാങ്കുള്ള വലിയ വാഹനങ്ങള്‍ക്ക് ടാങ്ക് നിറയ്ക്കാന്‍ ഇനിമുതല്‍ 24 പൗണ്ട് അധികമായി നല്‍കേണ്ടി വരും.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions