യു.കെ.വാര്‍ത്തകള്‍

മൈനസ് 8 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്ത് വിറങ്ങലിച്ച് ബ്രിട്ടന്‍; ആംബര്‍, യെല്ലോ അലേര്‍ട്ടുകള്‍

യുകെയില്‍ താപനില കുത്തനെ ഇടിഞ്ഞതോടെ തണുത്ത് വിറച്ച് ജനം. താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ ആര്‍ട്ടിക്ക് ഫ്രീസിംഗില്‍ ശക്തമായ മഞ്ഞും, തണുത്തുറഞ്ഞ മഴയുമാണ് വീക്കെന്‍ഡില്‍ വ്യാപകമാകുന്നത്.

ഐസ് നിറഞ്ഞ കാലാവസ്ഥയില്‍ യുകെയില്‍ വ്യാപകമായ തടസ്സങ്ങള്‍ ഉറപ്പായിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി യുകെയിലെ ഭൂരിഭാഗം ഇടങ്ങളിലും രണ്ട് ആംബര്‍, രണ്ട് യെല്ലോ അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പവര്‍കട്ടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ശൈത്യകാല സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങാനും ഇടയുണ്ട്. ട്രെയിനുകളും, വിമാനങ്ങളും വൈകുകയോ, റദ്ദാക്കപ്പെടുകയോ ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാല്‍ പ്രാദേശിക മേഖലകള്‍ ഒറ്റപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്ത് മേഖലയിലും വലിയതോതില്‍ മഞ്ഞ് വീഴുമെന്നാണ് മുന്നറിയിപ്പ്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions