യു.കെ.വാര്‍ത്തകള്‍

വെഹിക്കിള്‍ ടാക്സ് വര്‍ധന: വാഹന ഉടമകള്‍ അധികമായി നല്‍കേണ്ടത് 1,732 പൗണ്ട്

ലണ്ടന്‍: ഈ വര്‍ഷം മുതല്‍ വാഹന നികുതി വര്‍ധിക്കുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുക പെട്രോള്‍ - ഡീസല്‍ കാര്‍ ഉടമകളെയായിരിക്കും. ഈ വര്‍ഷം മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകളില്‍ പ്രധാന മാറ്റങ്ങള്‍ വരുന്നതോടെ ചില തരം കാറുകള്‍ക്ക് 1,732 പൗണ്ട് വരെ അധികമായി നല്‍കേണ്ടി വരും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ വില്‍പന ഘടന തുടരുകയാണെങ്കില്‍, വാന്‍ ഡ്രൈവര്‍മാര്‍ മാത്രം അടുത്ത നികുതി വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ 15,5 മില്യണ്‍ പൗണ്ടായിരിക്കും അധികമായി നികുതി നല്‍കുക.

ഗോ കംബയേഴ്സ് നടത്തിയ വിശകലനത്തില്‍ പറയുന്നത് ഡീസല്‍ വാന്‍ ഉടമകള്‍ക്കായിരിക്കും വന്‍ തിരിച്ചടി എന്നാണ്.തൊട്ടു പുറകിലായി പെട്രോള്‍ മോഡലുകളും ഉണ്ടാകും. പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുതിയ നികുതി വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാഹനമൊന്നിന് ശരാശരി 1,807 ഔണ്ടിന്റെ വര്‍ധനവ് പ്രതീക്ഷിക്കാം എന്നും അവര്‍ പറയുന്നു. ഈ കാലയളവില്‍, ഡീസല്‍ വാന്‍ ഉടമകള്‍ 14.2 മില്യന്‍ പൗണ്ട് നികുതിയിനത്തില്‍ അധികമായി നല്‍കും എന്നാണ് ഇവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പെട്രോള്‍ വാന്‍ ഉടമകള്‍ 1.2 മില്യണ്‍ പൗണ്ടും അധികമായി നല്‍കും. കൂടുതല്‍ കാര്യക്ഷമതയുള്ളതും, മലിനീകരണം കുറവുള്ളതുമായ വാഹനങ്ങളുടെയും നികുതിയില്‍ വര്‍ധന ഉണ്ടാകുമെങ്കിലും അത് അത്ര വലിയതല്ല. ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തില്‍ 252 പൗണ്ട് മാത്രമായിരിക്കും കൂടുക.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions