യു.കെ.വാര്‍ത്തകള്‍

നുണകളും തെറ്റായ വിവരങ്ങളും: ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാര്‍മര്‍

ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുറച്ചുനാളായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഇലോണ്‍ മസ്‌കിന്റെ നടപടികളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. മസ്‌ക് നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു.

രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്നതാണ് ഈ അടുത്ത കാലത്തെ പല പ്രസ്താവനകളും. ലേബര്‍ അധികാരത്തിലേറിയ ശേഷം തന്റെ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ യുകെ രാഷ്ട്രീയത്തെ കുറിച്ചു മസ്‌ക് പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. ബ്രിട്ടനെ സ്വേഛാദിപത്യ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കണം, കീര്‍ സ്റ്റാര്‍മറെ ജയിലിലടക്കണം എന്നിങ്ങനെയുള്ള പരാമര്‍ശം വിവാദമായി.

2008നും 13നുമിടയില്‍ ഇംഗ്ലണ്ടിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോള്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കീര്‍ സ്റ്റാര്‍മറിന് കഴിഞ്ഞില്ലെന്ന് മസ്‌ക് വിമര്‍ശിച്ചു. കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന കേസുകളും ഉള്‍പ്പെടും.

ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മസ്‌കിന്റെ കീര്‍ സ്റ്റാര്‍മറോടുള്ള നിലപാട് രാഷ്ട്രീയമായി ചര്‍ച്ചയായി കഴിഞ്ഞു. മസ്‌കുമായുള്ള അകല്‍ച്ച ട്രംപുമായി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions