യു.കെ.വാര്‍ത്തകള്‍

ടാക്സ് പ്രഹരം വിട്ട് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍

ടാക്‌സിന്റെ പേരില്‍ ജനത്തെ ഉടനെ പിഴിഞ്ഞാല്‍ അപകടമാണെന്ന തിരിച്ചറിവില്‍ മുണ്ടുമുറുക്കിയുടുക്കാന്‍ സര്‍ക്കാര്‍. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍ തീരുമാനിച്ചിട്ടുള്ളത്.

അധികാരത്തിലേറുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ പതറുകയാണ്. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ടാക്‌സ് വര്‍ദ്ധനവില്‍ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വില്‍പ്പന മേഖലയുള്‍പ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്.

ഇന്‍ഷുറന്‍സ് തുകയടക്കല്‍ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്ന കാരണങ്ങളാണ്. ഇനി നികുതി കൂട്ടാനാകാത്തതിനാല്‍ ചെലവ് ചുരുക്കല്‍ മാത്രമേ സര്‍ക്കാരിന് മുന്നില്‍ വഴിയുള്ളൂ. പലിശ തിരിച്ചടവില്‍ മാത്രം ചാന്‍സലര്‍ പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ട് കണ്ടെത്തണം. ഈ തുക കണ്ടെത്താനുള്ള വഴികള്‍ തേടുകയാണ് ചാന്‍സലര്‍. മാര്‍ച്ചിനുള്ളില്‍ ഫണ്ട് ഒരുക്കാനായി സാമ്പത്തിക നയങ്ങള്‍ മാറ്റിപിടിക്കേണ്ടിരും.

ആദ്യ നയങ്ങളില്‍ നിന്ന് മാറി പുതിയ നയങ്ങളിലേക്ക് പോകുന്നത് പ്രായോഗിക നടപ്പാക്കലിന് മുന്നിലെ സര്‍ക്കാരിന്റെ ആശങ്ക വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷം പറഞ്ഞു. വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചാന്‍സലര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions