യു.കെ.വാര്‍ത്തകള്‍

ശൈത്യകാല രോഗങ്ങള്‍ അതിവേഗം പടരുന്നു; മാസ്ക് നിര്‍ബന്ധമാക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍

എന്‍എച്ച്എസിനെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ശൈത്യകാലത്ത് രോഗങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നു. ജനുവരിയുടെ ആരംഭം മുതല്‍ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മുതലായ ശൈത്യകാല രോഗങ്ങളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ എന്‍എച്ച്എസ് ആശുപത്രികള്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്.

ഗ്ലൗസെസ്റ്റര്‍ഷെയര്‍ ഹോസ്പിറ്റല്‍സ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. ശൈത്യകാല രോഗങ്ങളില്‍ ഉണ്ടായ വന്‍ കുതിപ്പ് കടുത്ത സമ്മര്‍ദ്ദം ആശുപത്രികളില്‍ ഉണ്ടാകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൈറസ് ഭീഷണി മൂലം കടുത്ത മുന്‍കരുതലാണ് ആശുപത്രികള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായതോ ജീവന്‍ അപായപ്പെടുത്തുന്നതോ ആയ അവസ്ഥകള്‍ ഉള്ള രോഗികള്‍ മാത്രമേ ആശുപത്രികളില്‍ വരാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ആണ് നല്‍കിയിരിക്കുന്നത്. ഇന്ന് ജനുവരി 9-ാം തീയതി 90 പേരാണ് വിശദ ചികിത്സയ്ക്കായി ഗ്ലൗസെസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിയത്.

രോഗവും അണുബാധയും പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് താല്‍ക്കാലിക മുഖംമൂടി നിയമം കൊണ്ടുവന്നത്. ഹോസ്പിറ്റലില്‍ വരുന്നവര്‍ക്കെല്ലാം ശസ്ത്രക്രിയാ മുഖംമൂടികള്‍ നല്‍കുമെന്ന് എന്‍എച്ച്എസ് ഗ്ലൗസെസ്റ്റര്‍ഷയര്‍ ഹോസ്പിറ്റലുകള്‍ കൂട്ടിച്ചേര്‍ത്തു. രോഗികളും ആശുപത്രി സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും ജീവനക്കാരെയും ദുര്‍ബലരായ ആളുകളെയും ശൈത്യകാല രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും എന്‍എച്ച്എസ് ഗ്ലൗസെസ്റ്റര്‍ഷയര്‍ ഹോസ്പിറ്റലുകള്‍ മുന്നറിയിപ്പ് നല്‍കി.

ഞങ്ങളുടെ രോഗികളെയും ജീവനക്കാരെയും പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കാന്‍ ഞങ്ങളെ സഹായിക്കൂ എന്നും കോവിഡ് 19, ഇന്‍ഫ്ലുവന്‍സ, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍, നൊറോവൈറസ് (വയറിളക്കം, ഛര്‍ദ്ദി), അഞ്ചാംപനി എന്നിവ എളുപ്പത്തില്‍ പടരുന്നു എന്നും ആശുപത്രികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions