യു.കെ.വാര്‍ത്തകള്‍

കൊടും തണുപ്പിലും 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി യാത്രക്കാര്‍


കൊടുംതണുപ്പ് അവഗണിച്ച് അടിവസ്ത്രം അണിഞ്ഞ് വാര്‍ഷിക 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി ആളുകള്‍. വര്‍ഷാവര്‍ഷം നടത്തുന്ന 'നോ ട്രൗസേഴ്‌സ് ട്യൂബ്' ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാര്‍ പതിവ് വസ്ത്രം ഉപേക്ഷിച്ച് അടിവസ്ത്രം അണിഞ്ഞ് തലസ്ഥാനത്തെ അണ്ടര്‍ഗ്രൗണ്ട് ശൃംഖലയില്‍ യാത്ര ചെയ്തത്. താപനില വളരെ കുറഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇതിനെ അവഗണിച്ച് പാന്റ് ഇടാതെ യാത്ര ചെയ്യാന്‍ ഇവര്‍ ധൈര്യം കാണിച്ചത്.

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, വാട്ടര്‍ലൂ, സൗത്ത് കെന്‍സിംഗ്ടണ്‍ മുതലായ ഇടങ്ങളില്‍ പാന്റിടാത്ത യാത്രക്കാര്‍ എത്തിച്ചേര്‍ന്നു. 2002 ജനുവരിയില്‍ ഏഴ് പേര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് പിന്നീട് ലോകത്ത് വ്യാപിച്ചത്. ഈ വര്‍ഷം ലണ്ടനില്‍ ഡസന്‍ കണക്കിന് ആളുകള്‍ ദിനാഘോഷത്തില്‍ പങ്കുചേരാന്‍ തയ്യാറായി.

അപ്രതീക്ഷിത സന്തോഷവും, ആശയക്കുഴപ്പവും സൃഷ്ടിക്കുക മാത്രമാണ് ഇതിന്റെ ഉദ്ദേശമെന്ന് സംഘാടകനായ ചാര്‍ലി ടോഡ് പറയുന്നു. ആരെയും ഉപദ്രവിക്കാത്ത ഒരു സരകരമായ കാര്യം മുന്നോട്ട് പോകുന്നതിനാല്‍ സന്തോഷമുണ്ട്. സാംസ്‌കാരിക യുദ്ധങ്ങള്‍ നടക്കുന്ന അന്തരീക്ഷത്തില്‍ ആളുകളെ ചിരിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന ഒരു കാര്യം ചെയ്യുകയാണ് ഉദ്ദേശമെന്നും ടോഡ് കൂട്ടിച്ചേര്‍ത്തു.


  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions