യു.കെ.വാര്‍ത്തകള്‍

ലേബറിന്റെ തൊട്ടുപിന്നിലെത്തി റിഫോം യുകെ; വ്യത്യാസം 1 പോയിന്റ് മാത്രം; കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിത്തീ

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ലേബറിനു തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്.

2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. ഏതായാലും റിഫോം യുകെയുടെ കുതിപ്പ് കണ്‍സര്‍വേറ്റീവുകള്‍ക്കും വലിയ തിരിച്ചടിയാണ്. അടുത്ത തവണ ഭരണത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് ഇതോടെ മങ്ങുന്നത്.

റിഫോം യുകെയ്ക്കായി എലണ്‍ മസ്‌ക് 100 മില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫരാഗിന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അസാധാരണ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ വരെ കടന്നാക്രമിക്കുന്ന മസ്‌കിന് പിന്നില്‍ സഹായിയായി ഡൊമനിക് കുമ്മിംഗ്‌സ് നില്‍ക്കുന്നുണ്ടെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.

ബോറിസ് ജോണ്‍സന്റെ മുന്‍ നം. 10 ഉപദേശകനാണ് കുമ്മിംഗ്‌സ്. സ്വന്തമായി പാര്‍ട്ടി തയ്യാറാക്കി പരമ്പരാഗത വെസ്റ്റ്മിന്‍സ്റ്റര്‍ സിസ്റ്റം തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. എലണ്‍ മസ്‌കിന്റെ ആശയങ്ങള്‍ക്കൊപ്പം ചേരുന്ന വ്യക്തി കൂടിയാണ് കുമ്മിംഗ്‌സ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി യുഎസ് ഗവണ്‍മെന്റ് ചെലവുകള്‍ ചുരുക്കാനുള്ള പദ്ധതികള്‍ക്ക് മസ്‌കിനെ ഉപദേശിക്കുന്നതും ഇദ്ദേഹമാണെന്നാണ് സൂചന. കീര്‍ സ്റ്റാര്‍മറിന് എതിരായി സോഷ്യല്‍ മീഡിയയില്‍ മസ്‌ക് നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നിലും കുമ്മിംഗ്‌സ് ആണെന്നാണ് പറയപ്പെടുന്നത്. സ്റ്റാര്‍മറെ ഓഫീസില്‍ നിന്നും തെറിപ്പിക്കുമെന്നാണ് ഇവരുടെ നിലപാട്. മസ്‌കിന് പിന്നില്‍ കുമ്മിംഗ്‌സാണെന്നാണ് ലേബര്‍ സംശയിക്കുന്നത്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions