യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍; രണ്ടാം സ്ഥാനത്ത് ബ്രിസ്‌റ്റോള്‍ സിറ്റി സെന്ററും, സ്വിന്റണും


2024-ല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍. ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ടായി സണ്‍ബറി-ഓണ്‍-തെയിംസ് മാറി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില ചോദിച്ച പട്ടണമായാണ് ഇവിടം മാറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ശരാശരി 12.5 ശതമാനം വില വര്‍ദ്ധിച്ച് 527,005 പൗണ്ടില്‍ നിന്നും 592,976 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്.

ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനിലേക്ക് ഒരു മണിക്കൂറില്‍ താഴെ യാത്ര മതിയെന്നതും, അടുത്തിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഫിലിം സ്റ്റുഡിയോയായി വികസിപ്പിച്ച ഷെപ്പേര്‍ടണ്‍ സ്റ്റുഡിയോസിന് അടുത്താണെന്നതുമാണ് പട്ടണത്തെ ജനപ്രിയമാക്കുന്നത്.

റൈറ്റ്മൂവിന്റെ പട്ടികയില്‍ രണ്ടാമത് ബ്രിസ്റ്റോള്‍ സിറ്റി സെന്ററും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്വിന്റണുമാണ്. ഇവിടെ ചോദിക്കുന്ന വിലയില്‍ 9% വളര്‍ച്ച രേഖപ്പെടുത്തി. ബ്രിസ്റ്റോളില്‍ ശരാശരി വില 391,042 പൗണ്ടിലേക്കും, സ്വിന്റണില്‍ 261,081 പൗണ്ടിലേക്കുമാണ് വില ഉയര്‍ന്നത്.

ഗ്രേറ്റ് ബ്രിട്ടനിലെ കണക്കുകള്‍ പ്രകാരം ശരാശരി ചോദിക്കുന്ന വിലയില്‍ കേവലം 1.4% വര്‍ദ്ധനവാണ് ഉണ്ടായതെന്ന് റൈറ്റ്മൂവ് പറയുന്നു. ലണ്ടനില്‍ ഇത് 0.8% താഴ്ന്നു. എന്നാല്‍ ബ്രിട്ടീഷ് ഭവനവിപണി ശക്തമായി വളരുന്നുവെന്നാണ് മറ്റ് സൂചികകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ വരെ 12 മാസങ്ങളില്‍ യുകെ വിലകള്‍ 4.7% വര്‍ദ്ധിച്ചെന്ന് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം നവംബറില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തിലാണ്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions