യു.കെ.വാര്‍ത്തകള്‍

ബാങ്കിംഗ് ഭീമന്‍ സാന്‍ടാന്‍ഡര്‍ ബ്രിട്ടന്‍ വിടുമെന്ന് റിപ്പോര്‍ട്ട്; ഉപഭോക്താക്കളും ജീവനക്കാരും ആശങ്കയില്‍

ബ്രിട്ടനിലെ മുന്‍നിര ബാങ്കുകളിലൊന്നായ സാന്‍ടാന്‍ഡര്‍ രാജ്യം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അമിതമായ ചുവപ്പുനാടയാണ് ഹൈസ്ട്രീറ്റ് ബാങ്കിനെ ഈ കടുത്ത തീരുമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

ഭാവിയിലെ ബിസിനസ് മുന്നില്‍ കണ്ട് സ്പാനിഷ് ബാങ്കിംഗ് സ്ഥാപനമായ സാന്‍ടാന്‍ഡര്‍ യുകെയില്‍ നിന്നും പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെ നടപ്പാക്കിയ നിയമങ്ങളുടെ പേരിലുള്ള രോഷമാണ് ഈ നിലപാടിലേക്ക് ബാങ്കിനെ എത്തിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിയമങ്ങള്‍ ബാങ്കിന്റെ വരുമാനം കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്.

പ്രതിസന്ധിക്ക് ശേഷം വലിയ ബാങ്കുകള്‍ക്ക് റീട്ടെയില്‍ ബാങ്കിംഗും, അപകടകരമായ ഇന്‍വെസ്റ്റ്‌മെന്റും, ഇന്റര്‍നാഷണല്‍ ആക്ടിവിറ്റികളും വ്യത്യസ്തമായി നടത്തേണ്ടിവന്നിരുന്നു. ഇത് സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ നിന്നുള്ള വരുമാനം കുറയ്ക്കാന്‍ ഇടയാക്കിയെന്നാണ് ബാങ്കിംഗ് വമ്പന്‍ വിശ്വസിക്കുന്നത്. ഇതിന്റെ ഫലമായി ബാങ്ക് വിറ്റൊഴിയാണ് എക്‌സിക്യൂട്ടീവ് ചെയര്‍ അനാ ബോട്ടിന്‍ ആലോചിക്കുന്നതായി ഒരു മുന്‍ സാന്‍ടാന്‍ഡര്‍ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളര്‍ച്ച രേഖപ്പെടുത്തുന്ന യുഎസ് പോലുള്ള മേഖലകളിലേക്ക് ശ്രദ്ധിച്ചാനാണ് എക്‌സിക്യൂട്ടീവുമാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഷെയര്‍ നിരക്കുകള്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ പദ്ധതിയുമായി ബാങ്ക് മുന്നോട്ട് പോയാല്‍ ഏകദേശം 14 മില്ല്യണ്‍ സാന്‍ടാന്‍ഡര്‍ ഉപഭോക്താക്കളെ ഇത് ബാധിക്കും. കൂടാതെ 444 ബ്രാഞ്ചുകളിലായി പ്രവര്‍ത്തിക്കുന്ന 20,000 ജീവനക്കാരെയും പ്രതിസന്ധിയിലാക്കും. ഉപഭോക്താക്കള്‍ക്ക് ഏകദേശം 200 ബില്ല്യണ്‍ പൗണ്ടാണ് സാന്‍ടാന്‍ഡര്‍ കടം നല്‍കിയിട്ടുള്ളത്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions