യു.കെ.വാര്‍ത്തകള്‍

ലൂട്ടന്‍ മലയാളി വിവിയന്‍ ജേക്കബിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 27ന്

ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞ ലൂട്ടന്‍ മലയാളി വിവിയന്‍ ജേക്കബ് (52)വള്ളിയിലിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 27ന് നടക്കും. ലൂട്ടനിലെ ഹോളി ഗോസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 1.30നാണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് മൂന്നു മണിയ്ക്ക് ലൂട്ടന്‍ വെയില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. വിവിയന്റെ വേര്‍പാട് ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കടുത്ത വേദനയാണ് നല്‍കിയത്. ജനുവരി 14നായിരുന്നു വിയോഗം സംഭവിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്‌നും മരണത്തിനൊപ്പം ഇതേ സാഹചര്യത്തില്‍ പോയത്. ഒരു പനിയും അതേ തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്‌നെ വിവിയന്റെ കുടുംബത്തിന് നഷ്ടമായത്. ഇപ്പോള്‍ മകള്‍ക്കരികെ സ്നേഹനിധിയായ പിതാവായി അന്ത്യ നിദ്രയ്ക്ക് തയ്യാറെടുക്കുകയാണ് വിവിയന്‍.

തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്.

തൊടുപുഴ വള്ളിയില്‍ വീട്ടില്‍ പരേതനായ ചാക്കോയുടെയും ലില്ലിയുടെയും മകനാണ് വിവിയന്‍. ഭാര്യ വൈഷ്ണവി. മക്കള്‍ പരേതയായ കയേല, നെയ്തന്‍, വില്ല്യം. സഹോദരങ്ങള്‍ വിന്‍സെന്റ് ജേക്കബ് വള്ളിയില്‍, ആഗ്നസ് (വിന്‍സി), വിന്ധ്യ.

പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Holy Ghost Catholic Church, 33 West Bourne Road, Luton LU4 8JD

സെമിത്തേരിയുടെ വിലാസം

Luton vale Cemetry & Crematorium, The Vale, Butterfield Green Road, Luton LU2 8DD

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions