യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ 12-കാരനെ കുത്തിക്കൊന്നു; പ്ലൈമൗത്തിലും കത്തിയാക്രമണം

യുകെയിലെ തെരുവുകളില്‍ വീണ്ടും കത്തിക്കുത്തില്‍ മരണം. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം ഒരു 12 വയസുകാരനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുത്തിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഹാള്‍ ഗ്രീന്‍ പ്രദേശത്ത് കോള്‍ നദിക്കരയില്‍ വയറിന് കുത്തേറ്റ നിലയില്‍ ലിയോ റോസിനെ ഒരു വഴിപോക്കന്‍ കണ്ടെത്തുന്നത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.

ഈ കൊലപാതകത്തില്‍ 14 വയസ്സുള്ള കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു 80 വയസ്സുള്ള സ്ത്രീയെ അക്രമിച്ചതിനും ഈ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സെക്കന്‍ഡറി അക്കാഡമി വിദ്യാര്‍ത്ഥിയായിരുന്ന ലിയോ റോസിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. കുത്തേറ്റ സ്‌ക്രൈബേഴ്‌സ് ലെയിനില്‍ സുഹൃത്തുക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു.

എന്നാല്‍ ലിയോയുടെ സ്‌കൂളിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിയാണ് അക്രമിച്ചതെന്നാണ് വിവരം. വീട്ടിലേക്ക് കേവലം 10 മിനിറ്റ് നടത്തം മാത്രമുള്ള പാതയില്‍ വെച്ചാണ് അക്രമം നേരിട്ടത്. മറ്റൊരു സ്ത്രീക്ക് നേരെയും അക്രമം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് കാരണമില്ലാതെയാണ് 14-കാരന്‍ പരാക്രമം നടത്തിയതെന്ന് വ്യക്തമായത്.

ബുധനാഴ്ച രാത്രി പ്ലൈമൗത്തിലും കത്തിക്കുത്ത് നടന്നു. തെരുവില്‍ വെച്ച് നടന്ന അക്രമത്തില്‍ ഒരു വ്യക്തിക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന ആളെ പിടികൂടാനായി സായുധ പോലീസ് തെരച്ചില്‍ നടത്തുകയാണ്.

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വെസ്റ്റ് ഹോയിലെ സംഭവസ്ഥലത്തേക്ക് പോലീസും, എമര്‍ജന്‍സി സര്‍വ്വീസും കുതിച്ചെത്തിയത്. തെരുവില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഇത്. ഇരയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡെറിഫോര്‍ഡ് ഹോസ്പിറ്റലിലേക്ക് നീക്കിയതായി ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് പറഞ്ഞു.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions