യു.കെ.വാര്‍ത്തകള്‍

ഇയോവിന്‍ കൊടുങ്കാറ്റിന് മുന്‍പ് സതേണ്‍ യുകെയിലേക്ക് മറ്റൊരു ചുഴലിക്കാറ്റ്

യുകെയില്‍ കാലാവസ്ഥ താറുമാറാക്കാന്‍ ഇയോവിന്‍ കൊടുങ്കാറ്റ് എത്തുന്നതിനു മുമ്പ് പുതിയ ചുഴലിക്കാറ്റ് എത്തുന്നു. ഇയോവിന്‍ കൊടുങ്കാറ്റ് യുകെയിലും, അയര്‍ലണ്ടിലും എത്തിക്കുന്ന 125 മൈല്‍ വേഗത്തിലുള്ള കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഇരിക്കവെയാണ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ലെവല്‍ 2 അലേര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്‌സെപിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ വ്യാഴാഴ്ച സൗത്ത് ഇംഗ്ലണ്ടില്‍ ഏതാനും ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുമെന്നാണ് വ്യക്തമാകുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു.

സതേണ്‍ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും, വെയില്‍സിലും മറ്റൊരു ചുഴലിക്കാറ്റിനുള്ള ലെവല്‍ 1 മുന്നറിയിപ്പും നിലവിലുണ്ട്. എന്നാല്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തീവ്രത അല്‍പ്പം കടുപ്പമാകുമെന്ന നിരീക്ഷണത്തിലേക്ക് വിദഗ്ധര്‍ എത്തിയിട്ടുണ്ട്. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഇയോവിന്‍ മാറാനുള്ള സാധ്യതകളാണ് ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 6 മണിയോടെ 90 മൈല്‍ വേഗത്തിലുള്ള കാറ്റാണ് ഇയോവിന്‍ കൊടുങ്കാറ്റ് എത്തിക്കുക. അയര്‍ലണ്ടിലെ തീരപ്രദേശങ്ങളില്‍ വേഗത 125 മൈല്‍ വരെ എത്തിയേക്കാം. കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യത വരെ നേരിടാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രാംപിയാന്‍, യോര്‍ക്ക്ഷയര്‍ & ഹംബര്‍, സ്ട്രാത്‌ക്ലൈഡ്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സെന്‍ഡ്രല്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions