യു.കെ.വാര്‍ത്തകള്‍

സംഹാരരൂപം പൂണ്ട് 'ഇയോവിന്‍'; യുകെ റെഡ് അലേര്‍ട്ടില്‍, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുന്നു


യുകെയില്‍ കാലാവസ്ഥ താറുമാറാക്കാന്‍ സംഹാരരൂപം പൂണ്ട് 'ഇയോവിന്‍; കൊടുങ്കാറ്റ് . ബ്രിട്ടീഷ് ദ്വീപുകളിലേക്ക് വമ്പന്‍ കാറ്റുമായി ഇയോവിന്‍ രംഗപ്രവേശനം ചെയ്തു. ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ഭീഷണിയാണ് കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്. ഇതോടെ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കാന്‍ മെറ്റ് ഓഫീസ് തയ്യാറായി.

പുലര്‍ച്ചെ 2 മണിയോടെ അയര്‍ലണ്ടിന്റെ വെസ്റ്റ് ഭാഗത്തുള്ള കൗണ്ടി ഗാല്‍വേയില്‍ കൊടുങ്കാറ്റിന്റെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നതായി വിന്‍ഡ് ട്രാക്കറുകള്‍ വ്യക്തമാക്കുന്നു. 80 മൈല്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. സില്ലി ദ്വീപിലെ സെന്റ് മേരീസില്‍ 75 മൈല്‍ വേഗത്തിലാണ് കാറ്റ്.

അതേസമയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള മറ്റ് മേഖലകളില്‍ കാറ്റിന്റെ വേഗത 80 മുതല്‍ 90 മൈല്‍ വരെ നീളുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത വര്‍ഷങ്ങള്‍ക്കിടെ യുകെ കണ്ട ഏറ്റവും ശക്തമായ കാലാവസ്ഥാ സിസ്റ്റങ്ങളില്‍ ഒന്നാണ് ഇതെന്നാണ് പ്രവചനം.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 വരെയാണ് മെറ്റ് ഓഫീസ് അപൂര്‍വ്വമായ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വെസ്റ്റേണ്‍, സെന്‍ഡ്രല്‍ സ്‌കോട്ട്‌ലണ്ട് മേഖലകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും മുന്നറിയിപ്പ് നിലവിലുണ്ടാകും.

നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടിന്റെ സതേണ്‍ പകുതി, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മുതല്‍ രാത്രി 9 വരെയും, സ്‌കോട്ട്‌ലണ്ടിന്റെ നോര്‍ത്തേണ്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ശനിയാഴ്ച രാവിലെ 6 വരെ ആംബര്‍ കാറ്റ് മുന്നറിയിപ്പാണുള്ളത്. ഈ പ്രദേശങ്ങളില്‍ കാറ്റ് 70 മൈല്‍ വരെ വേഗത കൈവരിക്കാമെന്നാണ് മുന്നറിയിപ്പ്.

യുകെയിലെ ഭൂരിഭാഗം മേഖലകള്‍ക്കും വെള്ളിയാഴ്ച കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ടില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ മഞ്ഞിനുള്ള മഞ്ഞ ജാഗ്രതയും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും രാവിലെ 9 വരെ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച യാത്രകള്‍ക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പുറമെ സ്‌കൂളുകളും അടച്ചിട്ടുണ്ട്. 100 മൈല്‍ വരെ വേഗത കൈവരിച്ചാല്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയേറും.

100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഇയോവിന്‍ മാറാനുള്ള സാധ്യതകളാണ് ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്. യര്‍ലണ്ടിലെ തീരപ്രദേശങ്ങളില്‍ വേഗത 125 മൈല്‍ വരെ എത്തിയേക്കാം. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രാംപിയാന്‍, യോര്‍ക്ക്ഷയര്‍ & ഹംബര്‍, സ്ട്രാത്‌ക്ലൈഡ്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സെന്‍ഡ്രല്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions