ചരമം

കവന്‍ട്രി യിലെ ബിന്ദു ജിനുവിന്റെ മാതാവ് നിര്യാതയായി

കവന്‍ട്രി: ഭര്‍ത്താവ് മരിച്ച വേദന മായും മുന്‍പേ ഭാര്യയും വിധിയുടെ നിശ്ചയത്തിന് കീഴടങ്ങി. കവന്‍ട്രി മലയാളിയായ ഡോ. ജിനു കുര്യാക്കോസിന്റെ ഭാര്യ ബിന്ദു ജിനുവിന്റെ മാതാവ് തങ്കമ്മ മാത്യു(77) നിര്യാതയായി. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടില്‍ വച്ചു നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം നാലു മണിയോടെ ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ സംസ്‌കാരവും നടക്കും.

ക്രിസ്മസ് ദിനങ്ങള്‍ക്ക് തൊട്ടു മുന്‍പാണ് ബിന്ദുവിന്റെ പിതാവ് ചിങ്ങവനം പുത്തന്‍പുരയില്‍ പി എം മാത്യു നിര്യാതനായത്. കഴിഞ്ഞ ദിവസം 40 നാള്‍ മരണാനന്തര ചടങ്ങുകളും പൂര്‍ത്തിയായിരുന്നു. പക്ഷെ ഇതിനിടയില്‍ ബിന്ദുവിന്റെ മാതാവും ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ കൂടുതല്‍ ക്ഷീണിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു.

  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  • ഓക്സ്ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി
  • വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് മരണമടഞ്ഞു
  • തൈറോയ്ഡിന് ചികിത്സയിലിരിക്കെ കാന്‍സര്‍ സ്ഥിരീകരിച്ചു; മലയാളി വിടവാങ്ങി
  • ഒരു മാസം മുമ്പ് അയര്‍ലന്‍ഡിലെത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍
  • ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു
  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions