അസോസിയേഷന്‍

കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റിവല്‍ 'JIYA JALE' ഏപ്രില്‍ 12 ന്; ഒപ്പം ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും ഡാന്‍സ് വര്‍ക്ഷോപ്പും

കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ഡാന്‍സ് ഫെസ്റ്റിവെലിനോടനുബന്ധിച്ചു ഡാന്‍സ് വര്‍ക്ഷോപ്പും ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും(ഗ്രൂപ്പ് തലം) ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു

ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടന്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ചാണ് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്, നൃത്ത രംഗത്ത് പ്രാവീണ്യം നേടിയ വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് വര്‍ക് ഷോപ്പ് നടത്തപ്പെടുന്നത് . നൃത്തത്തില്‍ അഭിരുചിയും താല്പര്യവുമുള്ളവര്‍ക്ക് പ്രായ ഭേദമെന്ന്യേ ഈ വര്‍ക് ഷോപ്പില്‍ പങ്കെടുക്കാം. ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് വര്‍ക് ഷോപ്പ് ആരംഭിക്കും.

ഡാന്‍സ് ടെക്നിക്സിലും മൂവ്മെന്റ്‌സിലും കൊറിയോഗ്രാഫിയിലും പ്രത്യേക പരീശീലനം വര്‍ക് ഷോപ്പില്‍ ഉണ്ടായിരിക്കും, ഗ്രൂപ്പ് പ്രാക്റ്റീസ് സെഷന്‍സ്, സ്റ്റേജ് പെര്‍ഫോമന്‍സ് ടിപ്സ്, സ്റ്റേജ് പ്രെസെന്‍സ് ഗൈഡന്‍സ് തുടങ്ങിയ പരിശീലന ഘടകങ്ങള്‍ ആയിരിക്കും. ഡാന്‍സിലൂടെ എങ്ങനെ ബോഡി ഫിറ്റ്‌നസ് നേടാം മത്സര വേദികളില്‍ മികച്ച രീതിയില്‍ എങ്ങനെ പെര്‍ഫോം ചെയ്യാം തുടങ്ങിയ കാര്യങ്ങളിലുള്ള ഗൈഡന്‍സും പരിശീലനവും വര്‍ക് ഷോപ്പില്‍ നല്‍കും.

തുടര്‍ന്ന് ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷന്‍ (ഗ്രൂപ്പ്തലം) അരങ്ങേറും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നാം സമ്മാനം അഞ്ഞൂറു പൗണ്ടും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് മുന്നൂറു പൗണ്ടും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ഇരുന്നൂറു പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്, കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പത്ത് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷന്‍ ഗ്രൂപ്പ് തലത്തില്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്,എന്നാല്‍ സോളോ, ഡ്യൂയോ തലങ്ങളില്‍ മത്സരിക്കാന്‍ ഇതിനകം ധാരാളം ആളുകള്‍ താല്പര്യപ്പെടുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് അവസരമൊരുക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു

സോളോ / ഡ്യൂറ്റ് മത്സര വിഭാഗങ്ങളില്‍ കിഡ്സ് / ജൂനിയര്‍ / സീനിയര്‍ / സൂപ്പര്‍ സീനിയര്‍ കാറ്റഗറികളിലും ഗ്രൂപ്പ് വിഭാഗത്തില്‍ ജൂനിയര്‍ / സീനിയര്‍ / സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലും ആയിരിക്കും ഡാന്‍സ് റീല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒരു മിനിറ്റ് ആയിരിക്കും റീലിന്റെ ദൈര്‍ഘ്യം. വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഡാന്‍സ് റീല്‍ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് ഒന്നിന് അവസാനിക്കും.

ഡാന്‍സ് മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കും വര്‍ക് ഷോപ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ജൂലൈയില്‍ നടക്കുന്ന കുഞ്ചാക്കോ ബോബന്‍ നേതൃത്വം നല്‍കുന്ന മെഗാഷോ 'നിറം 2025' പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കും. രമേശ് പിഷാരഡിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ മാളവിക മേനോന്‍, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, കൗശിക് വിനോദ് തുടങ്ങി പതിനെട്ടു പേരടങ്ങുന്ന ടീമാണ് 'നിറം 2025' മെഗാഷോയില്‍ അണിനിരക്കുന്നത്.



ഡാന്‍സ് കോംപെറ്റീഷന്‍ / വര്‍ക് ഷോപ്പ് രജിസ്ട്രേഷനും കൂടതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക


കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍



ഫോണ്‍ : 07841613973


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions