അസോസിയേഷന്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം: സുരേന്ദ്രന്‍ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്, ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, സാംസണ്‍ പോള്‍ സെക്രട്ടറി

യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം. 2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ടിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 8-ന് സറെയിലെ റെഡ് ഹില്‍ സ്ഥിതിചെയ്യുന്ന സാല്‍ഫോഡ്‌സ് വില്ലേജ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

യോഗത്തില്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസ് പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സ്വാഗതം ആശംസിച്ചു. മുന്‍ ദേശീയ പ്രസിഡണ്ടുമാരായ വര്‍ഗീസ് ജോണ്‍, മനോജ് കുമാര്‍ പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, ദേശീയ സമിതി അംഗം ഷാജി തോമസ് എന്നിവര്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു. ജിപ്‌സണ്‍ തോമസ് 2022-25 കാലയളവിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സനോജ് ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം മനോജ് കുമാര്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികള്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു:

2025 - 2027 കാലയളവിലേക്കുള്ള ഭാരവാഹികള്‍


ദേശീയ സമിതി അംഗം - സുരേന്ദ്രന്‍ ആരക്കോട്ട് (DMA, ഡാര്‍ട്‌ഫോര്‍ഡ്; മുന്‍ റീജിയന്‍ പ്രസിഡന്റ്)

പ്രസിഡന്റ് - ജിപ്‌സണ്‍ തോമസ് (MARS, റെഡ്ഹില്‍; മുന്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി) ജനറല്‍ സെക്രട്ടറി - സാംസണ്‍ പോള്‍ (MCH, ഹോര്‍ഷം, മുന്‍ വള്ളംകളി കോഓര്‍ഡിനേറ്റര്‍). ട്രഷറര്‍ - തേജു മാത്യൂസ് (CMC, ക്രോളി; ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ്)

വൈസ് പ്രസിഡന്റുമാര്‍ - സനോജ് ജോസ് (SEEMA, ഈസ്റ്റ് ബോണ്‍), ശാരിക അമ്പിളി (KCWA, ക്രോയ്ഡന്‍) ജോയിന്റ് സെക്രട്ടറിമാര്‍ - സുനോജ് ശ്രീനിവാസ് (BMA, ബ്രൈട്ടണ്‍), ഡാഫിനി എല്‍ദോസ് (MAP, പോര്‍ട്‌സ്മൗത്ത്. സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹ്യ മേഖലാ കോഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ഓരോ വിഭാഗത്തിനും പുതിയ കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു.

കോഓര്‍ഡിനേറ്റര്‍മാര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ - എറിക്സണ്‍ ജോസഫ് (CMC), ക്രോളി. ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍..- മെബി മാത്യു (CKH), ഹോര്‍ഷം.സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ - ബെര്‍വിന്‍ ബാബു (HUM), ഹേവാര്‍ഡ്സ് ഹീത്ത്. ചാരിറ്റി കോഓര്‍ഡിനേറ്റര്‍ - ബൈജു ശ്രീനിവാസ് (HMA), ഹേവാര്‍ഡ്സ്ഹീത്ത്. നഴ്സസ് ഫോറം കോഓര്‍ഡിനേറ്റര്‍ - റെനോള്‍ഡ് മാനുവേല്‍ (DMA), ഡാര്‍ട്‌ഫോര്‍ഡ്. യൂത്ത് കോഓര്‍ഡിനേറ്റര്‍ - അലന്‍ ജേക്കബ് (CKH), ഹോര്‍ഷം. വള്ളംകളി കോഓര്‍ഡിനേറ്റര്‍ - ലിറ്റോ കോരൂത്ത് (CKA), കാന്റര്‍ബറി. വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍- മോളി മാര്‍ക്കോസ് (GMCA), ഗില്‍ഡ്ഫോര്‍ഡ്. യുക്മ ന്യൂസ് കോഓര്‍ഡിനേറ്റര്‍ - ജോണ്‍സണ്‍ മാത്യു (AMA), ആഷ്ഫോര്‍ഡ്. സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍- അനില്‍ സെബാസ്റ്റ്യന്‍ (MARC), റെഡ്ഡിങ്.


പുതിയ ഭരണസമിതി റീജിയനിലെ മുഴുവന്‍ അംഗ അസോസിയേഷനുകളോടും ഇതുവരെ കിട്ടിയ സഹകരണത്തിന് നന്ദി അറിയിച്ചതോടൊപ്പം തുടര്‍ന്ന് വരാനിരിക്കുന്ന എല്ലാ പരിപാടികളിലും തികഞ്ഞ പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നതായി അറിയിച്ചു . 2025 ഫെബ്രുവരി 22-ന് ബര്‍മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ കൂടുതല്‍ പ്രതിനിധികളുടെ പങ്കാളിത്തത്തിന് യോഗം ആഹ്വാനം ചെയ്തു. പുതിയ ജനറല്‍ സെക്രട്ടറി സാംസണ്‍ പോള്‍, യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് യോഗം സമാപിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions