അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയുടെ 2025-27 വര്‍ഷത്തെ ആദ്യയോഗം മാര്‍ച്ച് 15 ശനിയാഴ്ച നടത്തപ്പെട്ടു. യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം ജോര്‍ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തന രേഖ റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ റീജിയന്റെ സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജിയന്‍ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യന്‍, രേവതി അഭിഷേക്, രാജപ്പന്‍ വര്‍ഗ്ഗീസ്, അരുണ്‍ ജോര്‍ജ്ജ്, സനല്‍ ജോസ്, പീറ്റര്‍ ജോസഫ്, ആനി കുര്യന്‍, ബെറ്റി തോമസ് എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഈ വര്‍ഷത്തെ റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ മാസം 21 നു നടത്തുവാന്‍ യോഗം തീരുമാനിച്ചു .

മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നും നാഷണല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാര്‍ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.


റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions