Don't Miss

ഇംഗ്ലണ്ടില്‍ ദയാവധ ബില്‍ ഉടന്‍ നടപ്പിലാകില്ല!

ഇംഗ്ലണ്ടില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ അസിസ്റ്റഡ് ഡൈയിങ് നിയമം പൂര്‍ണ്ണമായി ഉടന്‍ നടപ്പിലാക്കിയേക്കിയില്ല. കുറഞ്ഞത് നാലു വര്‍ഷമെങ്കിലും കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍, ബില്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് താമസം നേരിടുന്നത്.

കാലതാമസമുണ്ടാകുന്നതിനെ നിയമം അനുകൂലിക്കുന്നവര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. ബില്‍ അവതരിപ്പിച്ച ലേബര്‍പാര്‍ട്ടി എംപിയായ കിം ലീഡ് ബീറ്റര്‍ രണ്ടു വര്‍ഷത്തെ കാലയളവ് ബില്ലിനെ കുറ്റമറ്റതാക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

മാരക രോഗമുള്ള വ്യക്തി മാസങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്ന് ഉറപ്പാണെങ്കില്‍, അതു രണ്ടു ഡോക്ടര്‍മാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെട്ടാലാണ് സ്വയം മരണമേറ്റുവാങ്ങാനാകുക.

ക്രിസ്ത്യന്‍ സഭ ഉള്‍പ്പെടെ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭരണ കക്ഷിയിലും ബില്ലിനെ എതിര്‍ത്തവരുണ്ടായി. ലേബര്‍ പാര്‍ട്ടിയില്‍ 234 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 147 പേര്‍ എതിര്‍ത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 23 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 92 പേര്‍ എതിര്‍ത്തു. സ്വകാര്യ ബില്ലായാണ് പാര്‍ലമെന്റില്‍ ഇത് അവതരിപ്പിച്ചത്.

2015 ല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ 118 നെതിരെ 330 വോട്ടുകള്‍ക്ക് ഇതു നിരസിക്കപ്പെട്ടു. നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്.

മുന്‍പ് കോമണ്‍സില്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്തപ്പോള്‍ രണ്ട് മാസം കൊണ്ടാണ് ഇത് പരിശോധിക്കപ്പെട്ടത്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നാല് മാസത്തോളം ബില്‍ അളന്നുമുറിച്ച് പരിശോധിക്കാനും അവസരം കിട്ടിയിരുന്നു.

പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഒരു തരത്തിലുള്ള സേവനവും ലഭിക്കാതെ 100,000 പേരെങ്കിലും പ്രതിവര്‍ഷം മരണപ്പെടുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥയില്‍ മരിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ വരുന്നതോടെ പലരും ആത്മഹത്യ വരിച്ച് അഭിമാനം കാത്തുസൂക്ഷിക്കാന്‍ തയ്യാറാകുമെന്ന വാദവും ഉയരുന്നുണ്ട്.

  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions