അസോസിയേഷന്‍

ഡോര്‍സെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓള്‍ യു കെ റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3

ഡോര്‍സെറ്റ് പൂളില്‍ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3 മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതല്‍ മിഴിവേകി.

തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതല്‍ ഡിവൈസിയുടെ ഫുഡ് സ്റ്റാള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യില്‍ ആദ്യമായി ഒരു 'വാട്ടര്‍ ഡ്രം DJ' കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കും പുത്തന്‍ അനുഭവമായി. കൂടാതെ ഡോര്‍സെറ്റിലെ ഗായകര്‍ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിന്‍, കൃപ, അഖില്‍ എന്നിവര്‍ നയിച്ച ഗാനമേള രണ്ടു മണിക്കൂര്‍ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങള്‍ മറക്കുവാനും നാടിന്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.

റമ്മി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡണ്‍ നിന്നും വന്ന സുനില്‍ മോഹന്‍ദാസ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണില്‍ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി, ടൗണ്ടോണ്‍ നിന്നും വന്ന ശ്യാംകുമാര്‍ , ചിച്ച്എസ്റ്ററില്‍ നിന്നുള്ള ദീപു വര്‍ക്കി, ബോണ്‍മൗത് നിന്നും വന്ന സണ്ണി എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പോര്‍ട്സ്മൗത്തില്‍ നിന്നും വന്ന അബിന്‍ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി.

സമാപന ചടങ്ങില്‍ ജേതാക്കളായവര്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.കുട്ടികള്‍ക്കായി സൂസന്ന നടത്തുന്ന VIP face painting സ്റ്റാള്‍ വൈകീട്ട് മുതല്‍ പ്രോഗ്രാം തീരുന്നതുവരെ പ്രവര്‍ത്തിച്ചിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങള്‍ നടത്തുന്നതാണെന്നു ഡോര്‍സെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഏവര്‍ക്കുമുള്ള ഹാര്‍ദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions