സിനിമ

സെെനികരുടെ വിധവകളുടെ ശാക്തീകരണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി 1.10 കോടി രൂപ സംഭാവന ചെയ്ത് പ്രീതി സിന്റ

ഇന്ത്യന്‍ സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‌ (എഡബ്ല്യുഡബ്ല്യുഎ) 1.10 കോടി സംഭാവന ചെയ്ത് നടി പ്രീതി സിന്റ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ പഞ്ചാബ് കിങ്‌സിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നാണ് തുക മാറ്റിവെച്ചത്. സെെനികരുടെ വിധവകളുടെ ശാക്തീകരണത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് തുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.

ശനിയാഴ്ച ജയ്പുരില്‍ നടന്ന പരിപാടിയില്‍ തുക കൈമാറി. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി കമാന്‍ഡര്‍, എഡ്ബ്ല്യുഡബ്ല്യുഎ സപ്ത ശക്തി പ്രാദേശിക പ്രസിഡന്റ്, സൈനിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. സൈനികരുടെ ധീരകുടുംബങ്ങളെ പിന്തുണയ്ക്കുക എന്നത് ഉത്തരവാദിത്വവും ആദരവുമാണെന്ന് പ്രീതി സിന്റ അഭിപ്രായപ്പെട്ടു.

'നമ്മുടെ സൈനികരുടെ ത്യാഗങ്ങള്‍ക്ക്‌ പൂര്‍ണമായി പ്രതിഫലം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരെ മുന്നോട്ട് പോകാന്‍ സഹായിക്കാനും നമുക്ക്‌ കഴിയും. നമ്മുടെ സൈനികരെക്കുറിച്ച് അഭിമാനമുണ്ട്. രാഷ്ട്രത്തിനും അതിന്റെ ധീരസംരക്ഷകര്‍ക്കും വേണ്ടി ഞങ്ങള്‍ ഉറച്ചു നില്‍ക്കും', പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions