അസോസിയേഷന്‍

യുബിഎംഎയ്ക്ക് നവ നേതൃത്വം; ജോബിച്ചന്‍ ജോര്‍ജ് പ്രസിഡന്റായും ജാക്‌സണ്‍ ജോസഫ് സെക്രട്ടറിയായും ഷിജു ജോര്‍ജ് ട്രഷററായും തെരഞ്ഞെടുത്തു

13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മേയ് 18ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് ഇന്നലെ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു. യുബിഎംഎ പ്രസിഡന്റായി ജോബിച്ചന്‍ ജോര്‍ജിനെ തെഞ്ഞെടുത്തു. സെക്രട്ടറിയായി ജാക്‌സണ്‍ ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി ബിനു പി ജോണിനേയും ജോയ്ന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒ ആയി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.

മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍ ; ഷിബു കുമാര്‍ ,സബിന്‍ ഇമാനുവല്‍

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ; സോണിയ റെജി, ജിബി സബിന്‍ , റെജി തോമസ്

ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ; ജെയ് ചെറിയാന്‍

ഫുഡ് കോര്‍ഡിനേറ്റേഴ്‌സ് ; ബിജു പപ്പാരില്‍, ജോമോന്‍ മാമച്ചന്‍, സോണി ജെയിംസ്

വുമണ്‍ കോര്‍ഡിനേറ്റേഴ്‌സ് ; സോണിയ സോണി

യുക്മ റെപ്രസെന്റേറ്റീവ്‌സ് ; റെജി തോമസ്, ഷിജു ജോര്‍ജ്

ബ്രിസ്‌ക റെപ്രസെന്റേറ്റീവ്‌സ് ; ജോബിച്ചന്‍ ജോര്‍ജ്, മെജോ ചെന്നേലില്‍

അടുത്തമാസം ജൂണ്‍ 21ാം തിയതി എല്ലാവര്‍ഷവും നടത്താറുള്ളതുപോലെ തന്നെ യുബിഎംഎയുടെ ബാര്‍ബിക്യൂ നടത്തും. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും സെപ്തംബര്‍ 6ന് ഓണാഘോഷവും ഗംഭീരമാക്കും.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions