സിനിമ

സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടു, വിദ്യാര്‍ഥികളെ കാണാതായി: അഹമ്മദാബാദില്‍ നിന്നും എലിസബത്ത്


എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ അഹമ്മദാബാദിലെ ആശുപത്രി സമുച്ചയത്തില്‍ ഉണ്ടായിരുന്ന എലിസബത്ത് ഉദയന്‍ പരിക്ക് പറ്റാതെ രക്ഷപ്പെട്ടെങ്കിലും സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടതിന്റെയും വിദ്യാര്‍ഥികളെ കാണാതായതിന്റെയും ഞെട്ടലിലാണ് അവര്‍. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് താനെന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

എലിസബത്തിന്റെ വാക്കുകള്‍:

അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. കൂടുതല്‍ ആളുകളും മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് വന്നത്. അപകടത്തില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഇതുവരെ മലയാളികള്‍ ഇല്ലെന്നാണ് സൂചന. 63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്‌സാപ്പില്‍ ഉണ്ട്. അതിലുള്ള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയില്‍ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

ആശുപത്രിയില്‍ നിന്നും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അമ്പതോളം പേര്‍ മരിച്ചതായാണ് സൂചന. എംബിബിഎസ് വിദ്യാര്‍ഥികളുടെ മെസിലും പിജിയിലും സൂപ്പര്‍ സ്‌പെഷാലിറ്റിയിലുമുള്ള ആളുകള്‍ താമസിക്കുന്ന ഹോസ്റ്റലിലുമാണ് വിമാനം ഇടിച്ചിറങ്ങിയത്. മെസില്‍ പക്ഷേ എല്ലാവരും വരാറുണ്ടായിരുന്നു. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ സമയത്താണ് അപകടം നടക്കുന്നത്. അന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, 25 പേരിലധികം ആളുകളെ കാണാതായെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കാണാതായ കുട്ടികളുടെ കുടുംബത്തെ ഡിഎന്‍എ പരിശോധനയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഇന്നലത്തെ കണക്ക് അനുസരിച്ചാണ് അമ്പത് പേരുടെ മരണ സംഖ്യ പുറത്തുവിട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് ഞാന്‍ പോയില്ല. ഇവിടെ ആശുപത്രിയുടെ തന്നെ നാലഞ്ച് വലിയ കെട്ടിടങ്ങള്‍ ഉണ്ട്. ഇതു വലിയ ക്യാംപസ് ആണ്. നാലഞ്ച് ഹോസ്റ്റലുകള്‍ ആശുപത്രിക്കായുണ്ട്. ഏഴായിരത്തോളം ബെഡുകള്‍ മുഴുവനായുണ്ട്. അപകടം വന്നപ്പോള്‍ ഓഫില്‍ ഉണ്ടായിരുന്നവരെയും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നവരെയുമൊക്കെ അടിയന്തരമായി വിളിച്ചു. രക്തം ദാനം ചെയ്യുന്നതിനായി പോലും നിമിഷ നേരം കൊണ്ട് ആളുകള്‍ വന്നു.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions