നാട്ടുവാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ കുട്ടിയ്ക്ക് പനി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സാമ്പിള്‍ കോഴിക്കോട്, പൂനെ വൈറോളജി ലാബുകളില്‍ പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടിരുന്നു. രോഗലക്ഷണം കണ്ടതിന് ശേഷം യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചു. ഇതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 91 പേരുള്ളതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്ന വിവരം.

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലെ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ട്. പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

  • കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9-ന്, വോട്ടെണ്ണല്‍ മെയ് 4-ന്
  • സംഭവിച്ചത് ലൗ ജിഹാദെന്ന്; മൊണാലിസയുടെ പിതാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു
  • എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി; തുഷാറും പുറത്ത്
  • അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ജി സുധാകരന്‍
  • ഇന്ത്യയിലേക്ക് വരുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിച്ചു; കപ്പലിന് തീപിടിച്ചു
  • 13 വര്‍ഷമായി കോമയില്‍; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി
  • നടിയെ ആക്രമിച്ച കേസ്: അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ്
  • 'പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; ഇയാള്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്'- വെള്ളാപ്പള്ളി നടേശന്‍
  • 'കോംപ്രമൈസാക്കി'; ​ഗണേഷ്കുമാര്‍ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; ഇനി വിവാദത്തിനില്ലെന്ന് ബിന്ദു മേനോന്‍
  • സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions