സിനിമ

ഐഷ സുല്‍ത്താന വിവാഹിതയായി; വരന്‍ ഡെപ്യൂട്ടി കലക്ടര്‍

യുവ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ രജിസ്‌ട്രേഷന്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു. ഹരിയാന സ്വദേശികളായ ആര്‍കെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹര്‍ഷിത്.

ഫ്‌ളഷ് ആണ് ഐഷയുടെ ആദ്യ ചിത്രം. ലാല്‍ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെട്ടോ്യാളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സഹസംവിധായകനാണ്.

വിവിധ സാമൂഹിക വിഷയങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്ത് ശ്രദ്ധ നേടുന്നത്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഒട്ടേറെ കേസുകളും നേരിടേണ്ടി വന്നിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകളുടെ സൈബര്‍ ആക്രമണത്തിന് ഐഷ സുല്‍ത്താന ഇരയായിരുന്നു.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions