സിനിമ

കാര്‍ത്തിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍; മാര്‍ഷല്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍

നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാര്‍ഷല്‍ ന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്.

മാര്‍ഷലില്‍ കാര്‍ത്തി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം : സത്യന്‍ സൂര്യന്‍, എഡിറ്റര്‍ : ഫിലോമിന്‍ രാജ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ : അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ്.

1960 കളിലെ രാമേശ്വരത്തെ പുനര്‍നിര്‍മ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി മാര്‍ഷല്‍ തിയേറ്ററുകളിലേക്ക് എത്തും.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions