ഇമിഗ്രേഷന്‍

കഴിഞ്ഞവര്‍ഷം മാത്രം ഇംഗ്ലണ്ടിലും വെയില്‍സിലും ഏഴ് ലക്ഷം ജനസംഖ്യ വര്‍ധന; കുടിയേറ്റത്തിനെതിരെ മുറവിളി

കുടിയേറ്റ വിരുദ്ധത കൂടിയിരിക്കുന്ന സമയത്ത് എരിതീയില്‍ എണ്ണ ഒഴിച്ചപോലെ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനസംഖ്യയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക് പുറത്ത്. കുടിയേറ്റം തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 700,000 പേരുടെ വര്‍ദ്ധനവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. 1949-ല്‍ വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനവാണിത്. 2023 മധ്യത്തോടെ 12 മാസത്തിനിടെ 821,210 പേരുടെ ജനസംഖ്യാ വര്‍ദ്ധനവാണ് റെക്കോര്‍ഡ്. കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് റെക്കോര്‍ഡ് തോതില്‍ പ്രവേശിച്ച ഘട്ടം കൂടിയായിരുന്നു ഇത്.

രാജ്യത്ത് പ്രവേശിക്കുന്നവരും, മടങ്ങുന്നവരും തമ്മിലുള്ള കണക്കിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവിലെ 98 ശതമാനത്തിനും കാരണമെന്നാണ് കണ്ടെത്തല്‍. 2024 മധ്യത്തോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും 61.8 മില്ല്യണ്‍ ജനങ്ങളുണ്ട്. 2023 മധ്യത്തില്‍ 61.1 മില്ല്യണ്‍ ജനങ്ങളാണ് ഉണ്ടായിരുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു.

2024 ജൂണ്‍ മാസം വരെ ഇംഗ്ലണ്ടിലേക്കും, വെയില്‍സിലേക്കുമായി 1,142,303 പേര്‍ കുടിയേറ്റക്കാരായി എത്തിയെന്നാണ് കണക്ക്. 452,156 പേര്‍ എമിഗ്രേറ്റ് ചെയ്‌തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റം മൂലം ജനസംഖ്യയിലുണ്ടാകുന്ന സ്‌ഫോടനാത്മകമായ വര്‍ദ്ധന ശാശ്വതമല്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഹൗസിംഗ്, പബ്ലിക് സര്‍വ്വീസുകളെ സമ്മര്‍ദത്തിലാക്കുന്നതാണ് ഈ അവസ്ഥ.

കണക്കുകള്‍ ആയുധമാക്കി റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് രംഗത്തെത്തി. 'രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം നേരിടുന്ന തകര്‍ച്ചയുടെ കണക്ക് കൂടിയാണിത്. ഇത് പൊതുസേവനങ്ങളെ സമ്മര്‍ദത്തിലാക്കുകയും, സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു', ഫരാഗ് ആരോപിച്ചു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions