സിനിമ

'കുറച്ച് സമയം അവര്‍ പ്രശസ്തി ആസ്വദിക്കട്ടെ'- കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളില്‍ വിജയ് സേതുപതി

തനിക്കെതിരെ എക്‌സില്‍ പ്രത്യക്ഷപ്പെട്ട ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് നടന്‍ വിജയ് സേതുപതി. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരുടെയോ പ്രവൃത്തിയായിട്ടാണ് ആരോപണങ്ങള്‍ കാണപ്പെടുന്നതെന്നും അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ആരോപണത്തിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു.

എന്നെ അകലെ നിന്ന് അറിയാവുന്ന ആര്‍ക്കും ഇത് കേട്ട് ചിരി വരും. എനിക്കും എന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ എന്നെ അസ്വസ്ഥനാക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ 'ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവര്‍ക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങള്‍ മാത്രമേയുള്ളൂ. അവര്‍ അത് ആസ്വദിക്കട്ടെ എന്ന് അവരോട് പറയും' എന്ന് വിജയ് പറഞ്ഞു.

ഉപയോക്താവിനെതിരെ സൈബര്‍ കുറ്റകൃത്യ പരാതി നല്‍കിയിട്ടുണ്ടെന്നും അത്തരം അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. 'ഏഴു വര്‍ഷമായി പലതരം അപവാദപ്രചാരണങ്ങളും ഞാന്‍ നേരിടുന്നുണ്ട്. ഇതുവരെ അത്തരമൊന്ന് എന്നെ ബാധിച്ചിട്ടില്ല. ഇനി ഒരിക്കലും ബാധിക്കുകയുമില്ല' അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ 'തലൈവന്‍ തലൈവി'യുടെ വിജയവുമായി ആരോപണങ്ങള്‍ ബന്ധപ്പെട്ടിരിക്കാമെന്ന് നടന്‍ അഭിപ്രായപ്പെട്ടു. രമ്യ മോഹന്‍ എന്ന എക്സ് ഉപയോക്താവാണ് പരാതി നല്‍കിയത്. വിജയ് തനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions